• Logo

Allied Publications

Europe
പുതിയ ജിഹാദി ജോണ്‍ ഇന്ത്യക്കാരന്‍ ?
Share
ലണ്ടന്‍: മുഖംമൂടി ധരിച്ച് തടവുപുള്ളികളെ കഴുത്തറുത്തു കൊല്ലുന്ന ബ്രിട്ടീഷുകാരനായ ഇസ്ലാമിക് സ്റേറ്റ് ഭീകരന്‍ ജിഹാദി ജോണിന്റെ കഥ കഴിച്ചെന്നാണ് അമേരിക്കന്‍ സൈന്യം പറയുന്നത്. എന്നലിതാ, അയാള്‍ക്കു പകരം പുതിയൊരു ജിഹാദി ജോണ്‍ ആവിര്‍ഭവിച്ചിരിക്കുന്നു.

ഇസ്ലാമിക് സ്റേറ്റിന്റെ പുതിയ വീഡിയോകളില്‍ കാണുന്ന മുഖംമൂടി ധാരിയായ കൊലയാളി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൌരന്‍ എന്നാണു സൂചന. സിദ്ധാര്‍ഥ ധര്‍ എന്നാണിയാളുടെ ശരിയായ പേര്. ഹിന്ദു കുടുംബത്തില്‍ ജനിച്ച ഇയാള്‍ പത്തു വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച് അബു റുമൈസയായി മാറിയിരുന്നു.

വിദ്വേഷ പ്രചാരകന്‍ അഞ്ജം ചൌധരിക്കൊപ്പം ഒരു റാലിയില്‍ ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2014ല്‍ ഇയാളെ തീവ്രവാദ കേസില്‍ അറസ്റ് ചെയ്തിരുന്നു. ജയിലില്‍നിന്നിറങ്ങി സിറിയയിലേക്കാണു പോയതെന്നു കരുതുന്നു. ജാമ്യത്തിലിറങ്ങി, ഭാര്യയെയും കുടുംബത്തെയും കൂട്ടിയാണ് ഇയാള്‍ മുങ്ങിയത്.

ഇത് അവന്‍ തന്നെയെന്നു തെളിഞ്ഞാല്‍ അവനെ കൊല്ലാന്‍ താന്‍ തയാറാണെന്ന് ഇയാളുടെ സഹോദരിയും പറയുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇയാളുടെ ഫോട്ടോ കണ്ടിട്ട് സ്വന്തം സഹോദരി കോനിക ധര്‍ ഇയാള്‍ക്കെതിരേതിരിഞ്ഞതും ശ്രദ്ധേയമാണ്. ഐഎസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇയാളെ താന്‍തന്നെ കൊന്നുകളയാന്‍ ഒരുക്കമാണെന്നാണ് സഹോദരിയുടെ പ്രഖ്യാപനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ