• Logo

Allied Publications

Europe
മതബോധനം കാലഘട്ടത്തിന്റെ ആവശ്യം: ബിഷപ് ഫ്രാന്‍സിസ് ഡഫി
Share
ബെല്‍ഫാസ്റ് സീറോ മലബാര്‍ മതബോധന യൂണിറ്റിന്റെ അഞ്ചാമത് വാര്‍ഷികം ജനുവരി മൂന്നിനു സെന്റ് റോസ് ഡൊമിനിക്കന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ദിവ്യബലിക്ക് മോണ്‍ ആന്റണി പെരുമായന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന വാര്‍ഷിക പരിപാടികള്‍ അൃറമഴവ മിറ ഇഹീിാമരിീശ രൂപത ബിഷപ് ഫ്രാന്‍സിസ് ഡഫി ഉദ്ഘാടനം ചെയ്തു. ഫാ. ടോണി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ ജോസ് അഗസ്റിന്‍ സ്വാഗതവും സാറാമ്മ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ദൈവ നിഷേധത്തിന്റെയും മൂല്യച്യുതിയുടെയും ഈ കാലഘട്ടത്തില്‍ നിസ്വാര്‍ഥ സ്നേഹത്തിന്റെയും അടിയുറച്ച ദൈവവിശ്വാസത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുന്ന വിശ്വാസപരിശീലനം ഇന്നിന്റെ ആവശ്യമാണെന്ന് ബിഷപ് ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ ക്ളാസുകളില്‍ പഠിച്ചത് സമ്മേളനഹാളില്‍ത്തന്നെ പ്രാവര്‍ത്തികമാക്കുന്നതു ചൂണ്ടിക്കാണിച്ചുകൊണ്ട് വിശ്വാസപരിശീലനം മാനുഷികമൂല്യങ്ങളുടെയും പരിപോഷണമാണന്നു ഫാ. ടോണി അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഫാ. ജോസ് കറുകയില്‍, ഗ്രസ് മകാല്യന്‍ (പ്രിന്‍സിപ്പല്‍), കുഞ്ഞുമോന്‍, ഡോണ ജോസ്, മോണ്‍ ആന്റണി പെരുമായന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെലസ്റിന്‍ തോമസ് നന്ദി പറഞ്ഞു.

തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരും മുടങ്ങാതെ സണ്‍ഡേസ്കൂളില്‍ വന്നവരും ബൈബിള്‍ ഫെസ്റിനു സമ്മാനാര്‍ഹാരായവരും ബിഷപ്പില്‍നിന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഫാ. പോള്‍ മോരെലിയുടെ സമാപന പ്രാര്‍ഥനയ്ക്കുശേഷം സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതാധ്യക്ഷന്‍ ബിഷപ് നോയലിന്റെ സാന്നിധ്യവും ആഘോഷ പരിപാടികളെ ധന്യമാക്കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ