• Logo

Allied Publications

Europe
അന്താരാഷ്ട്ര പ്രവാസിദിനമായി ജനുവരി ഒമ്പത് പിഎംഎഫ് ആചരിക്കുന്നു
Share
വിയന്ന: ജനുവരി ഒമ്പതിന് അന്താരാഷ്ട്ര പ്രവാസിദിനമായി ആചരിക്കാന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ തീരുമാനിച്ചു.

1915 ജനുവരി ഒമ്പതിന് സൌത്ത് ആഫ്രിക്കയില്‍നിന്നു മഹാത്മാ ഗാന്ധി ഇന്ത്യയിലേക്കു മടങ്ങിയെത്തിയതിന്റെ ഓര്‍മപ്പെടുത്തലായാണ് എല്ലാ വര്‍ഷവും ജനുവരി ഒമ്പത് പ്രവാസിദിനമായി ആഘോഷിക്കാന്‍ പിഎംഎഫ് ഗ്ളോബല്‍ കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജനുവരി ഒമ്പതിന് പ്രവാസി ദിനമായി സംഘടനയുടെ ഗ്ളോബല്‍, നാഷണല്‍ കമ്മിറ്റികള്‍ അതത് രാജ്യങ്ങളില്‍ അചരിക്കുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

അവഗണനയുടെ നോവുംപേറി വിദേശത്തു കഴിയുന്ന ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടാന്‍ മാറിമാറി വരുന്ന അധികാരികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. കാലാകാലങ്ങളില്‍ പ്രവാസി ഭാരതീയ ദിവസ് പോലെ പ്രവാസികള്‍ക്കായി സമ്മേളിക്കുന്ന പല പരിപാടികള്‍ പോലും പ്രഹസനമായി തീരുകയാണ് പതിവ്. വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ ഒഴുക്ക് വളരെയധികം വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്.

വിദേശത്ത് നഴ്സിംഗ് മേഖലയിലെ അനിശ്ചിതാവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. പ്രവാസികളുടെ എക്കാലത്തെയും സ്വപ്നമായ വോട്ടവകാശം നടപ്പിലാക്കുവാന്‍ നാളിതുവരെയും സാധ്യമായിട്ടില്ല. അടിക്കടി നിരക്ക് വര്‍ധിപ്പിക്കുന്ന വിമാനകമ്പനികളാണ് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിവിധ സീസനുകളുടെ പേര് പറഞ്ഞു അടിക്കടി നിരക്ക് വര്‍ധിപ്പിച്ചു വിമാനകമ്പനികള്‍ മത്സരിക്കുമ്പോള്‍ അധികാരികള്‍ എല്ലായ്പ്പോഴും മൌനം പാലിക്കുകയാണ് പതിവ്.

കേരളത്തില്‍നിന്ന് 25 മുതല്‍ 30 ലക്ഷം വരെ മലയാളികള്‍ അന്യനാടുകളിലേക്ക് കുടിയേറിയിട്ടുണ്െടന്നാണ് ഏകദേശ കണക്ക്. ഇതില്‍ 20 ലക്ഷം പേരെങ്കിലും ഗള്‍ഫ് നടുകളിലാണ് ജീവിക്കുന്നത്. പ്രവാസികളുടെ അവകാശങ്ങള്‍ക്കായി ശക്തമായി പ്രതികരിക്കാനും അവരുടെ ഇടയില്‍ ജീവകാരുണ്യ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുവാനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി തീരുമാനിച്ചതായി ഗ്ളോബല്‍ ഭാരവാഹികളായ കെ.വൈ. ഷമീര്‍ യൂസഫ് (ഗ്ളോബല്‍ ഡയറക്ടര്‍), പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ളോബല്‍ ചെയര്‍മാന്‍), ജോസ് പനച്ചിക്കന്‍ (ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍), ലത്തിഫ് തെച്ചി (ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി), ജെസി കാനാട്ട് (ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട