• Logo

Allied Publications

Europe
ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷനും ബ്രിസ്കയും സംയുക്ത പ്രക്ഷോഭത്തിന്
Share
ബ്രിസ്റോള്‍: കഋഘഠട ഇല്ലാത്തതിന്റെ പേരില്‍ വര്‍ഷങ്ങളോളം യുകെയില്‍ കെയറര്‍മാരായി ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കുവേണ്ടി ഒരു പ്രക്ഷോഭപാത തുറക്കുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍.

നഴ്സിംഗില്‍ ഉന്നത വിജയവും ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച ഹോസ്പിറ്റലുകളില്‍ നഴ്സുമാരായി പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കുപോലും കഋഘഠട എന്ന കടമ്പ കടക്കാന്‍ പലപ്പോഴും കഴിയുന്നില്ല. യുകെയില്‍ കെയറര്‍മാരായി വര്‍ഷങ്ങളോളം ജോലി ചെയ്ത് ബ്രിട്ടീഷ് പൌരത്വം പോലും നേടിയവര്‍ക്ക് ഇനിയും കഋഘഠട ന്റെ പേരു പറഞ്ഞു അവരുടെ യഥാര്‍ഥ പ്രഫഷനില്‍ ജോലി ചെയ്യാന്‍ അനുവദിക്കാത്ത യുകെയിലെ നിയമത്തിന്റെ പോരായ്മ പരിഹരിക്കുവാന്‍ ഈ മുന്നേറ്റങ്ങള്‍ക്കാവുമെന്നു പ്രതീക്ഷിക്കാം.

1960 മുതല്‍ യുകെയിലെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടിപ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷനും ബ്രിസ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയും (ബ്രിസ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍) ചേര്‍ന്ന് യുകെയിലെ പാര്‍ലമെന്റ് അംഗങ്ങളെക്കൂടി അണിനിരത്തിയാണു ബ്രിസ്റോളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ജനുവരി ആറിന് വൈകുന്നേരം 5.30ന് ബ്രിസ്റോള്‍ സൌത്ത്മീഡിലെ സെന്റ് വിന്‍സന്റ് ഹാളിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ബ്രിസ്റോളിലെ എംപിമാരെ കൂടെ കൂട്ടി ജനുവരി 20ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ നടക്കുന്ന മീറ്റിംഗില്‍ തികച്ചും വിവേചനപരമായ ഈ നിയമം എങ്ങനെ പിന്‍വലിപ്പിക്കാം എന്നതിനെ കുറിച്ച് ബോധവത്കരിക്കുകയാണ് മീറ്റിംഗിന്റെ ലക്ഷ്യം.

ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ ദേശീയ നിര്‍വാഹക സമിതിയംഗം ബൈജു തിട്ടാല മുഖ്യ പ്രഭാഷണം നടത്തുന്ന യോഗത്തിലേക്കു ബ്രിസ്റോളിലെ നഴ്സിംഗ് കഴിഞ്ഞിട്ടും കെയറര്‍മാരായി ജോലി ചെയ്യുന്ന ഏവരെയും മറ്റു അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫും സെക്രട്ടറി ജോസ് തോമസും അറിയിച്ചു.

മീറ്റിംഗ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ട. ഢശിരലി ഇവൌൃരവ വമഹഹ, ടീൌവോലമറ, ആട106ഉട.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.