• Logo

Allied Publications

Europe
ഡേവിഡ് ലാം വിശുദ്ധ ചാവറയച്ചന്റെ പുണ്യഭൂമിയില്‍
Share
ന്യൂ കാസില്‍: ടോണി ബ്ളെയര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് ഡേവിഡ് ലാം വിശുദ്ധ ചാവറയച്ചന്റെ പുണ്യഭൂമിയില്‍, അദ്ദേഹത്തിന്റെ കബറിടത്തില്‍ മുട്ടുകുത്തി വണങ്ങിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ ആത്മീയ ചൈതന്യം തിരിച്ചറിച്ചറിയുകയായിരുന്നു.

കേരളത്തില്‍ അവധി ആഘോഷിക്കുന്നതിനിടെയാണു ഡേവിഡ് ലാം മാന്നാനം കെഇ സ്കൂളില്‍ അതിഥിയായി എത്തിയത്. ടോട്ടനമില്‍നിന്നുള്ള ജനപ്രതിനിധിയായ ഡേവിഡ് ലാമിനെ കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐയും അധ്യാപകരും ചേര്‍ന്നു സ്വീകരിച്ചു.

ബ്രിട്ടണിലെ ഒബാമയെന്നു ഡേവിഡ് ലാംമിനെ വിശേഷിപ്പിച്ച് പ്രിന്‍സിപ്പല്‍ സ്വാഗതം ചെയ്തപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണു സദസ് ഏറ്റുവാങ്ങിയത്. കെഇ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഏറെ ആവേശത്തോടെയാണു ലമ്മിയുമായി ഇടപഴകിയത്. 20 മിനിറ്റ് പ്രസംഗത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സ്വയം പരിചയപ്പെടുത്തിയ ഡേവിഡ് ലാം പിന്നീട് കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു.

ടോറികളുടെ വിദ്യാഭ്യാസ നയങ്ങളും ലേബര്‍ പാര്‍ട്ടിയുടെ നയങ്ങളുമെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയില്‍ ഊന്നിയുള്ള പ്രസംഗമാണു ലമ്മി കാഴ്ചവച്ചത്. ആത്മാര്‍ഥതയും കുടുംബത്തിന്റെ പിന്തുണയും അടക്കമുള്ള ശീലങ്ങള്‍ ജീവിത വിജയത്തിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ചാണ് ലമ്മി സ്കൂള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് അദേഹം മാന്നാനം പള്ളി സന്ദര്‍ശിക്കുകയും പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ പ്രാര്‍ഥിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം വൈദികരോടു പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.