• Logo

Allied Publications

Europe
ഹണ്ടിംഗ്ടണില്‍ ക്രിസ്മസ്പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Share
ലണ്ടന്‍: വൈവിധ്യമാര്‍ന്ന പരിപാടികളും മികച്ച കലാവിരുന്നും ആസ്വാദ്യകരമായ ഭക്ഷണവും എല്ലാം ചേര്‍ന്ന് ഹണ്ടിംഗ്ടണിലെ മലയാളികള്‍ ക്രിസ്മസ്ന്യൂ ഇയര്‍ ആഘോഷിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഫാ. നിക്കോളാസ് കിര്‍നി, സണ്ണിമോന്‍ മത്തായി, സാബു ജോസ്, മനോജ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എച്ച്എംസി പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. നിക്കോളാസ് കിര്‍നി, സണ്ണിമോന്‍ മത്തായി എന്നിവര്‍ ക്രിസ്മസ്ന്യൂഇയര്‍ സന്ദേശം നല്‍കി. ട്രഷറര്‍ റിജോ തോമസ് നന്ദി പറഞ്ഞു.

ഹണ്ടിംഗ്ടണ്‍ മലയാളി കമ്യൂണിറ്റിയിലെ ലിഷ സാബു, ജൂലി തോമസ്, മെല്‍ബ മനോജ്, ജോവാന്‍ സാബു, ആര്‍വിന്‍ സജീവ്, മെല്‍ബിന്‍ മനോജ്, ജോസിന്‍ റിജോ, ജയ്ഡന്‍ സാബു, എല്‍വിന്‍ എല്‍ദോ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നേറ്റിവിറ്റി പ്ളേ കാണികളുടെ പ്രശംസ ഏറ്റു വാങ്ങി. സ്പാര്‍ക്കിള്‍സ് ഹണ്ടിംഗ്ടണ്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍, ആര്‍വിന്‍ സജീവ്, മെല്‍ബ മനോജ്, ജോവാന്‍ സാബു, മെല്‍ബിന്‍ മനോജ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഡാന്‍സുകള്‍, കരോള്‍ ഗാനങ്ങള്‍ എന്നിവ പരിപാടിക്കു മിഴിവേകി.

ഹണ്ടിംഗ്ടണ്‍ മലയാളി കമ്യൂണിറ്റിയുടെ രക്ഷാധികാരി പി.കെ. മോഹനന്‍, മുന്‍ പ്രസിഡന്റ് സജീവ് അയ്യപ്പന്‍, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ അംജെംസ് നെറ്റോ, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ഫിജോ ആന്റണി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷേര്‍ളി എല്‍ദോ പരിപാടിയുടെ എംസി ആയിരുന്നു.

മാഞ്ചസ്ററിലെ ഡൈനാമിക് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും സ്റീവനേജിലെ ബെന്നിയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഡിന്നറോടുംകൂടി ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്