• Logo

Allied Publications

Europe
ഐക്യത്തിനുള്ള ആഹ്വാനവുമായി മെര്‍ക്കലിന്റെ പുതുവര്‍ഷ സന്ദേശം
Share
ബെര്‍ലിന്‍: അഭയാര്‍ഥിപ്രശ്നത്തില്‍ ജര്‍മനി ഒരുമിച്ചു നില്‍ക്കണമെന്ന ആഹ്വാനവുമായി ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പുതുവര്‍ഷ സന്ദേശം. പ്രശ്നം നേരിടാനുള്ള ആത്മവിശ്വാസമുണ്ടാകണമെന്നും മുന്‍കൂട്ടി നല്‍കിയ സന്ദേശത്തില്‍ മെര്‍ക്കല്‍ പൌരന്‍മാരോട് ആഹ്വാനം ചെയ്യുന്നു.

പൂര്‍വകാലത്തിന്റെ തെറ്റുകളില്‍നിന്നു നാം പാഠം ഉള്‍ക്കൊള്ളണം. കുടിയേറ്റം പല രാജ്യങ്ങള്‍ക്കും ഗുണം ചെയ്തിട്ടുള്ളത് നാം തിരിച്ചറിയണമെന്നും പറഞ്ഞ ചാന്‍സലര്‍, കുടിയേറ്റവിരുദ്ധരെ രൂക്ഷമായി വിമര്‍ശിക്കാനും കുടിയേറ്റക്കാര്‍ക്ക് സഹായം നല്‍കുന്നവരെ അഭിനന്ദിക്കാനും സന്ദേശത്തില്‍ ഇടം കാണുന്നു.

'നമ്മള്‍ ജീവിക്കുന്ന കാലഘട്ടം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പക്ഷേ, ജര്‍മനി ശക്തമായ രാജ്യമാണ്, നമുക്കത് നേരിടാന്‍ കഴിയും' തന്റെ പ്രശസ്തമായിക്കഴിഞ്ഞ വാക്കുകള്‍ അവര്‍ ആവര്‍ത്തിക്കുന്നു.

ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ളീഷിനൊപ്പം അറബി സബ് ടൈറ്റിലുകളോടെയാകും മെര്‍ക്കലിന്റെ സന്ദേശം ഡിസംബര്‍ 31 ന് വൈകുന്നേരം പ്രദേശിക സമയം 18.15 ന് ഇസഡ് ഡിഎഫ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുക. ജര്‍മന്‍ പ്രസിഡന്റ് ജോവാഹം ഗൌക്കിന്റെ ക്രിസ്മസ് പ്രസംഗവും ഇതേ രീതിയിലാണ് സംപ്രേഷണം ചെയ്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.