• Logo

Allied Publications

Europe
പുതുവര്‍ഷത്തില്‍ യൂറോപ്പ് അതീവ ജാഗ്രതയില്‍
Share
ബെര്‍ലിന്‍: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യൂറോപ്പിലെങ്ങും അതീവ ജാഗ്രത.

യൂറോപ്പിലെ തന്ത്രപ്രധാനമായ നഗരങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ മാത്രം രണ്ടായിരം സായുധ പോലീസുകാരെയാണു സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ലണ്ടന്റെ ചരിത്രത്തില്‍ത്തന്നെ പുതുവര്‍ഷ ആഘോഷത്തിന് ഇത്ര വലിയ സുരക്ഷ ഒരുക്കുന്നത് ഇതാദ്യം.

ഏതെങ്കിലുമൊരു യൂറോപ്യന്‍ നഗരത്തില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രസല്‍സ് അടക്കം യൂറോപ്പിലെ മറ്റു വന്‍ നഗരങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാരീസ് ആക്രമണം കൂടി കണക്കിലെടുത്താണ് ഈ വര്‍ഷം പഴുതില്ലാത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ പണിപ്പെടുന്നത്. ഫയര്‍ ആംസ് വിഭാഗത്തില്‍ ഏകദേശം 2000 പേരുടെ ലീവുകള്‍ റദ്ദാക്കിയാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് സുരക്ഷ ഉറപ്പാക്കുന്നത്.

പാരീസ് മോഡലോ അതില്‍ കൂടുതലായുള്ള ആക്രമണമാണ് ഇനിയുണ്ടാകുന്നതെന്നാണു പൊതുവെയുള്ള കണക്കുകൂട്ടല്‍. പുതുവര്‍ഷ ആഘോഷങ്ങള്‍ വലിയ തോതില്‍ നടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കി. എന്നാല്‍, ലണ്ടന്‍ തന്നെയാണു ഭീകരരുടെ ലക്ഷ്യമെന്ന് സൂചനയൊന്നുമില്ല. ആശങ്ക ആവശ്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അധികൃതര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജര്‍മന്‍ തലസ്ഥാനനഗരമായ ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റിലും ചുറ്റുപാടുകളിലുമായി 10 ലക്ഷം പേര്‍ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഒത്തുകൂടുന്ന പതിവ് ഇത്തവണയും പൊടിപൂരമാക്കാനുള്ള ശ്രമത്തിലാണു സംഘാടകര്‍. എങ്ങും എവിടെയും സുരക്ഷാ സംവിധാനം ഊട്ടിയുറപ്പിക്കുന്ന തിരക്കിലാണ് പോലീസ്. ഇത്തവണ കൈബാഗുകള്‍ കൊണ്ടുവരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ച് അഭയാര്‍ഥികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഇടങ്ങളില്‍ കരിമരുന്നു പ്രയോഗങ്ങള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത് അഭയാര്‍ഥികള്‍ക്കു നേരെയുള്ള പരോക്ഷമായ ആക്രമണം ഭയന്നാണെന്നു വേണം കരുതാന്‍.

ഐഎസ് ആക്രമണമുണ്ടാകുമെന്നു ഭൂരിപക്ഷം ജര്‍മന്‍ പൌരന്‍മാരും വിശ്വസിക്കുന്നു

പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ജര്‍മനിയില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ ആക്രമണമുണ്ടാകുമെന്ന് മൂന്നില്‍ രണ്ട് ജര്‍മന്‍ പൌരന്‍മാരും വിശ്വസിക്കുന്നു.

യൂഗോവ് നടത്തിയ സര്‍വേയില്‍, 66 ശതമാനം ജര്‍മന്‍കാരാണ് ഇങ്ങനെയൊരു ആശങ്ക പങ്കുവച്ചത്. പതിനേഴു ശതമാനം പേര്‍ മാത്രമാണ് അങ്ങനെ സംഭവിക്കില്ല എന്നു വിശ്വസിക്കുന്നത്. 17 ശതമാനം പേര്‍ ഈ ചോദ്യത്തോടു പ്രതികരിക്കാന്‍ വിസമ്മതിച്ചു.

വലിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രാജ്യമാണു ജര്‍മനി. മ്യൂണിക് ഒളിമ്പിക് സംഭവം കഴിഞ്ഞാല്‍ 2011 ല്‍ കൊസോവോയില്‍നിന്നുള്ള ഒരു അല്‍ബേനിയക്കാരന്‍ രണ്ട് അമേരിക്കന്‍ വൈമാനികരെ വെടിവച്ചു കൊന്നതാണു രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ഭീകരാക്രമണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ