• Logo

Allied Publications

Europe
മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു
Share
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബര്‍ 25നു(വെള്ളി) വൈകുന്നേരം നാലിനു മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ ഹോളി സ്പിരിറ്റ് സഭാംഗം ഫാ. ബിജിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിച്ചു.

ഫാ.വിനീത് എംഎസ്ജെ (കീബോര്‍ഡ്), ആരാധനാമഠം സഭാംഗം സിസ്റര്‍ ലിസ്ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ജാസ്മിന്‍, സ്വപ്ന, മാനുവല്‍ പോള്‍ തുടങ്ങിയവര്‍ ആലപിച്ച ഗാനശുശ്രൂഷ ദിവ്യബലിയെ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കി.

തുടര്‍ന്നു ദേവാലയ പാരീഷ് ഹാളില്‍ നടന്ന കാപ്പി സല്‍ക്കാരത്തിനുശേഷം അസോസിയേഷന്‍ പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി സ്വാഗതം ആശംസിച്ച് ക്രിസ്മസ് മംഗളങ്ങള്‍ നേര്‍ന്നു. സമാജത്തില്‍ ആദ്യമായി എത്തിയ ഡോ.ജാസ്മിന്‍, സ്വപ്ന, എല്‍ദോ, ജോണ്‍സണ്‍ എന്നിവരെ പ്രസിഡന്റ് സദസിന് പരിചയപ്പെടുത്തി. ദീപ്തി പോളച്ചിറയ്ക്കല്‍ സമ്മാനിച്ച ക്രിസ്മസ് കേക്ക് ഫാ. ബിജി മുറിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തതിനൊപ്പം ആശംസകളും നേര്‍ന്നു. കലാപരിപാടികളില്‍ മുഖ്യമായി സിസ്റേഴ്സ്, അരുണ്‍, മാനുവല്‍ പോള്‍ തുടങ്ങിയവരുടെ ക്രിസ്മസ് ഗാനാലാപനം, ഫാ. വിനീത് എംഎസ്ജെ, പ്രസിഡന്റും സംഘവും അവതരിപ്പിച്ച ക്രിസ്മസ് കരോള്‍ ഗാനം എന്നിവ ആഘോഷത്തെ കെഴുപ്പുള്ളതാക്കി.

മൈലാടൂര്‍ സണ്ണി, എല്‍സി ദമ്പതികളുടെ മകള്‍ സുനിത വിവാഹസമ്മാനമായി നല്‍കിയ സാരി തംബോല നറുക്കെടുപ്പില്‍ വിജയിച്ച വീണയ്ക്ക് നല്‍കി. സ്നേഹക്കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ജോയിന്റ് സെക്രട്ടറി അരുണ്‍ ലോറന്‍സ് നന്ദി പറഞ്ഞു. ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട