• Logo

Allied Publications

Europe
മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
Share
ഫ്രാങ്ക്ഫര്‍ട്ട്: 2015 വര്‍ഷത്തില്‍ ലോകത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഈ വര്‍ഷം ലോകത്ത് 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സമാധാനപൂര്‍ണമെന്നു കണക്കാക്കപ്പെടുന്ന രാജ്യങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നതെന്നും ആര്‍എസ്എഫ് പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം നിറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്ത് പരിപൂര്‍ണ ജനാധിപത്യവും മാധ്യമസ്വാതന്ത്യ്രവും വച്ചു പുലര്‍ത്തുന്ന രാജ്യമെന്ന നിലയില്‍ അപമാനകരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ജോലിക്കിടെയിലാണ് 67 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മറ്റു 43 പേര്‍ കൊല്ലപ്പെട്ട സാഹചര്യം പരിപൂര്‍ണമായി വ്യക്തമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടങ്ങള്‍ വന്‍ പരാജയമാണെന്നു സംഘടന ആരോപിച്ചു. അതിക്രമങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്‍എസ്എഫ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

2014 ല്‍ മൂന്നില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടത് യുദ്ധഭൂമികളിലാണ്. ഈവര്‍ഷം സ്ഥിതി നേരേ തിരിച്ചാണ്. മൂന്നില്‍ രണ്ടു പേരും കൊല്ലപ്പെട്ടത് സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ്.

മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇറാഖും സിറിയയുമാണ് ഏറ്റവും അപകടം പിടിച്ച രാജ്യങ്ങള്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫ്രാന്‍സാണ്. ഇന്ത്യയില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകരാണ് ഈവര്‍ഷം കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടത് തങ്ങളുടെ ജോലിക്കിടെയിലാണ.് നാലുപേരുടെ മരണകാരണം പൂര്‍ണമായി വ്യക്തമായിട്ടില്ല. ഇത് ഇന്ത്യക്ക് അപമാനകരമാണെന്ന് ജര്‍മന്‍ ജേര്‍ണലിസ്റ് യൂണിയന്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.