• Logo

Allied Publications

Europe
ലോകത്തിലെ ആദ്യ തലമാറ്റല്‍ ശസ്ത്രക്രിയ 2017ല്‍
Share
വിയന്ന: ശരീരത്തിലെ അവയവങ്ങള്‍ മാറ്റിവച്ചുകൊണ്ടുള്ള ശസ്ത്രക്രിയകള്‍ പലപ്പോഴും വിജയം കണ്ടിട്ടുണ്െടങ്കിലും ലോകത്തില്‍ ആദ്യമായാണു തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കാന്‍ പോകുന്നത്.

തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് ഇറ്റാലിയന്‍ സര്‍ജനായ സെര്‍ജിയോ കനാവേറയും അദ്ദേഹത്തിന്റെ സഹായിയായെത്തുന്നത് ഡോ. കാരര്‍ മിനാസിയാന്‍ എന്ന ഓസ്ട്രിയക്കാരനുമാണ്.

തലമാറ്റിവയ്ക്കല്‍ എന്ന അതിസാഹസികമായ ഓപ്പറേഷനിലേക്കു ന്യൂറോ സര്‍ജനായ ഡോ. സെര്‍ജിയോ എത്തിച്ചേരുവാന്‍ കാരണം കംപ്യൂട്ടര്‍ സ്പെഷലിസ്റായ വാലേറി സ്പിരി ഡോണോവ്(30) ആണ്. സ്വതന്ത്രമായി ഇരിക്കുവാനോ നടക്കുവാനോ കഴിയില്ലാത്ത ശരീരം തളര്‍ന്നുപോയ വലേറി വീല്‍ചെയറിലാണു യാത്ര ചെയ്യുന്നതും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതും. അതുകൊണ്ടാണ് ഒരു നല്ല ശരീരത്തിലേക്ക് തന്റെ തല മാറ്റിവയ്ക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതും. അതിനായി അദ്ദേഹം വലിയ റിസ്ക്കും എടുക്കുവാന്‍ തയാറാണ്.

ടൂറിന്‍കാരനായ ഡോ. സെര്‍ജിയോ കനാവേറ 2017 ലേക്കാണ് ഓപ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. സഹായിയായി വിയന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. കാരര്‍ മിനാസിയാനും. ഏറെ അപകടം പിടിച്ച ജോലിയാണെന്നും ഞരമ്പുകള്‍ എല്ലാം വീണ്ടും ക്രമീകരിക്കുകയും ശ്രദ്ധാപൂര്‍വം ഓരോ ഞരമ്പും കൂട്ടിചേര്‍ക്കുകയും വേണമെന്ന് ഡോക്ടര്‍ പറയുന്നു. തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 11 മില്യന്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​