• Logo

Allied Publications

Europe
ബെല്‍ഫാസ്റില്‍ ക്രിസ്മസ് ആഘോഷിച്ചു
Share
ബെല്‍ഫാസ്റ്: ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോ മലബാര്‍ സമൂഹം ബെല്‍ഫാസ്റ് ഹോളി സ്പിരിറ്റ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു.

ഡിസംബര്‍ 24ന് രാത്രി ഒമ്പതിന് കരോള്‍ ഗാനമത്സരത്തോടെയാണു പരിപാടികള്‍ ആരംഭിച്ചത്. എട്ടു കുടുംബയൂണിറ്റുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സെന്റ് ജോസഫ് യൂണിറ്റ് (വൈറ്റ് ആബെ) ഹോളി ട്രിനിറ്റി യൂണിറ്റ് (ആണ്െടര്‍സന്‍ ടൌണ്‍), സെന്റ് ആന്റണിസ് യൂണിറ്റ് (ഡണ്‍മുറി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

കരോള്‍ ഗാനമല്‍സരത്തെത്തുടര്‍ന്ന് പിറവിയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. മോണ്‍ ആന്റണി പെരുമായന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഡീക്കന്‍ അജിഷ് കരിബനാല്‍ (റോം) ക്രിസ്മസ് സന്ദേശം നല്‍കി. പിറവിയെ തുടര്‍ന്നു ഭക്തസമൂഹം ഉണ്ണിയേശുവിനെയും കൊണ്ട് ദേവാലയത്തിനു വലംവച്ച് പ്രദക്ഷിണവും നടത്തി. തുടര്‍ന്ന് കേക്ക് മുറിച്ച് ഏവരും ക്രിസ്മസ് ആഘോഷത്തിന്റെ മധുരം നുകര്‍ന്നു.

ക്രിബ് മത്സരത്തില്‍ വിജയികളായ സെന്റ് സ്റീഫന്‍സ് (ഫോറസ്റ്സൈഡ്), സെന്റ് ജോസഫ്സ് (വൈറ്റ് ആബെ), സെന്റ് ആന്റണിസ് യൂണിറ്റ് (ഡണ്‍മുറി) എന്നീ കുടുംബയൂണിറ്റുകള്‍ക്കും സമ്മാനം ലഭിച്ചു.

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് ആഘോഷം പ്രവാസിലോകത്തിനു ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മറ്റൊരു അവസരമായി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട