• Logo

Allied Publications

Europe
കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയത് പത്തു ലക്ഷം അഭയാര്‍ഥികള്‍
Share
ബ്രസല്‍സ്: ഈ വര്‍ഷം കടല്‍ മാര്‍ഗം മാത്രം യൂറോപ്പിലേക്കു കടന്നത് പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികളെന്ന് യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ കണക്ക്.

1,000,573 എന്നതാണ് ഔദ്യോഗിക കണക്ക്. ഇതില്‍ എണ്‍പതു ശതമാനത്തിലേറെപ്പേരും ഗ്രീക്ക് തീരത്താണ് വന്നിറങ്ങിയത്. 8,44,000 പേര്‍ തുര്‍ക്കിയില്‍നിന്നു ഗ്രീസിലെത്തി. ഒന്നര ലക്ഷത്തോളം പേര്‍ ലിബിയയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലുമെത്തി.

2014ലാണ് കടല്‍ കടന്നെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയത്. അന്ന് 216,000 പേര്‍ മാത്രമാണ് ഇത്തരത്തില്‍ എത്തിച്ചേര്‍ന്നത്.

മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നവരില്‍ 49 ശതമാനം സിറിയക്കാരും 21 ശതമാനം പേര്‍ അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ളവരാണ്. ഈ വര്‍ഷം കടലില്‍ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ എണ്ണം 3,735 എന്നാണ് ഔദ്യോഗിക കണക്ക്. പക്ഷെ ഇതില്‍ കൂടുതല്‍ വരുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. പക്ഷെ കരമാര്‍ഗവും കടല്‍മാര്‍ഗവും ജര്‍മനിയില്‍ എത്തിയവരുടെ എണ്ണം ഒരു മില്യനില്‍ കൂടുതലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.