• Logo

Allied Publications

Europe
ജര്‍മനിയില്‍ വിദേശ ഭാഷകള്‍ പഠിക്കാന്‍ റൊബോട്ടാ
Share
ഫ്രാങ്ക്ഫര്‍ട്ട്: വിവിധ രാജ്യങ്ങളിലെ വിദേശ ഭാഷകള്‍ പഠിക്കാന്‍ ജര്‍മനിയില്‍ പുതിയ റൊബോട്ടാ വേഗത്തില്‍ പൂര്‍ത്തിയാകുന്നു. നോര്‍ഡ്റൈന്‍ വെസ്റ്ഫാളന്‍ സംസ്ഥാനത്തെ ബീലഫെല്‍ഡ് യൂണിവേഴ്സിറ്റി പ്രഫ. സ്റഫാന്‍ കോപ്പ് ആണ് ഈ റൊബോട്ടാ നിര്‍മാണത്തിനു പിന്നില്‍.

ഏകദേശം 60 സെന്റീമീറ്റര്‍ പൊക്കത്തില്‍ ഒരു കൊച്ചു കുട്ടിയുടെ ആകൃതിയില്‍ നിര്‍മിച്ച ഈ റൊബോട്ടാ ഉപയോഗിച്ച് കുട്ടികളെ മറ്റൊരു വിദേശ ഭാഷ പഠിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് കോപ്പ് പറഞ്ഞു. ഒരു കുട്ടിയുടെ ആകൃതിയിലുള്ള ഈ റൊബോട്ടാ കൊച്ചു കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യും.

നഴ്സറിയിലോ ഒരു പ്രൈവറ്റ് ടീച്ചറിനോ, മാതാപിതാക്കള്‍ക്കോ കൊച്ചു കുട്ടികളെ മറ്റൊരു വിദേശ ഭാഷ പഠിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഈ റൊബോട്ടാ ഉപയോഗിച്ച് സാധിക്കുമെന്ന് പരീക്ഷണത്തിനുശേഷം കോപ്പ് അവകാശപ്പെട്ടു. ഇദ്ദേഹം നിര്‍മിച്ച ഈ ഭാഷാ പഠന റോബോട്ടായില്‍ വേണ്ട ഭാഷ പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാം. ഈ റോബോട്ടാ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍, കാമറ, മൈക്രോഫോണ്‍ എന്നിവയുടെ സഹായത്തോടെ ഭാഷ പഠന പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് മിനിമം വേണ്ട അടിസ്ഥാന പ്രോഗ്രാം ഉള്‍പ്പെടെ ഏകദേശം 7,000 യൂറോ വിലവരും. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ഥികളുടെ കുട്ടികളെ ജര്‍മന്‍ ഭാഷ പഠിപ്പിക്കാന്‍ ഈ ഭാഷാ പഠന റോബോട്ടാ കൂടുതല്‍ സഹായപ്രദമാകുമെന്ന് ബീലഫെല്‍ഡ് യൂണിവേഴ്സിറ്റി അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.