• Logo

Allied Publications

Europe
2015: മെര്‍ക്കല്‍ യൂറോപ്പിന്റെ മേധാവിയായ വര്‍ഷം
Share
ബെര്‍ലിന്‍: യൂറോപ്പിനെ സംബന്ധിച്ച് സംഭവബഹുലമായ വര്‍ഷമാണ് കടന്നുപോകുന്നത്. യുക്രെയ്നിലെ യുദ്ധം മുതല്‍ ഗ്രീസിന്റെ കടക്കെണി മുതല്‍ ചരിത്രപരമായ അഭയാര്‍ഥിപ്രവാഹം വരെ ദീര്‍ഘിച്ച സംഭവ ബാഹുല്യം. ഈ പ്രതിസന്ധികള്‍ക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണു യൂറോപ്യന്‍ യൂണിയന്റെ അനിഷേധ്യ നേതൃത്വത്തിലേക്കു വളര്‍ന്നു വന്നത്.

യൂറോപ്പ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്തും ജര്‍മനിയും മെര്‍ക്കലും നേതൃപരമായ പങ്കു തന്നെയാണ് വഹിച്ചിരുന്നെങ്കിലും അവരുടെ ചെലവുചുരുക്കല്‍ നയങ്ങള്‍ അയല്‍ രാജ്യങ്ങളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്നത് രാജ്യത്തിനുള്ളില്‍ അവരുടെ സ്വീകാര്യത വളര്‍ത്തുകയാണു ചെയ്തത്.

എന്നാല്‍, അഭയാര്‍ഥിപ്രവാഹത്തിന്റെ സമയത്ത് മെര്‍ക്കലിന്റെ നയങ്ങള്‍ അവരെ യൂറോപ്പിനു പ്രിയങ്കരിയാക്കുകയും രാജ്യത്തിനുള്ളില്‍ എതിര്‍പ്പുകള്‍ വര്‍ധിച്ചുവരാന്‍ ഇടയാക്കുകയും ചെയ്യുന്നു.

യുക്രെയ്ന്‍ പ്രശ്നത്തില്‍, റഷ്യയെ നയതന്ത്രപരമായി അനുനയിപ്പിക്കാന്‍ സാധിച്ചതും മെര്‍ക്കലിന്റെ നേട്ടമായാണു വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അതിലേറെ വെല്ലുവിളി അഭയാര്‍ഥിപ്രശ്നത്തില്‍ തന്നയായിരുന്നു. സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നു പോലുമുള്ള കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അവര്‍ അഭയാര്‍ഥികള്‍ക്കായി തുറന്നിട്ടത്. ഈ നയത്തിന്റെ ഗുണഫലങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു പ്രയോജനം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട