• Logo

Allied Publications

Europe
ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വിയന്ന സംസ്ഥാനത്ത്
Share
വിയന്ന: ഓസ്ട്രിയന്‍ സംസ്ഥാനങ്ങളിലെ രോഗികളെക്കുറിച്ച് സംസ്ഥാനം തിരിച്ചു നടത്തിയ സര്‍വേയില്‍ ഏതെല്ലാം രോഗങ്ങള്‍ എത്ര പേരെ ബാധിച്ചിരിക്കുന്നു, ഓരോ ഓസ്ട്രിയക്കാരനും എത്രയധികം മദ്യം അകത്താക്കുന്നു, പുകവലിക്കാരുടെ എണ്ണമെത്ര, തുടങ്ങി വിവിധയിനം രോഗത്തിനടിമയായവരുടെ വ്യക്തമായ കണക്ക് ലഭ്യമായപ്പോള്‍ വിയന്നയ്ക്ക് രോഗങ്ങളുടെ കാര്യത്തിലും ദുശീലങ്ങളുടെ കാര്യത്തിലും ഒന്നാംസ്ഥാനം.

സര്‍വേ വെളിപ്പെടുത്തുന്നതനുസരിച്ച് ടിറോള്‍ സംസ്ഥാനത്തുള്ളവരാണ് ഏറ്റവും ആരോഗ്യമുള്ളവര്‍. ഏറ്റവും മോശമായ ആരോഗ്യമുള്ളവര്‍ ബുര്‍ഗന്‍ലാന്‍ഡുകാരും ഏറ്റവുമധികം രോഗികളുള്ളത് വിയന്ന സംസ്ഥാനത്തുമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിയന്നയിലാണ് ഏറ്റവുമധികം പുകവലിക്കാര്‍ ഉള്ളത്. ഏറ്റവുമധികം മദ്യപാനികള്‍ ഉള്ളതും വിയന്ന സംസ്ഥാനത്തുതന്നെ. സാള്‍സ് ബുര്‍ഗിനാണ് രണ്ടാം സ്ഥാനം.

മാനസിക സമ്മര്‍ദ്ദമുള്ളവരുടെ എണ്ണത്തിലും (7.9 ശതമാനം) വിയന്നക്കാരാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ബുര്‍ഗന്‍ ലാന്‍ഡിനാണ് (6.0 ശതമാനം). മാനസിക സമ്മര്‍ദ്ദം ഏറ്റവും കുറവുള്ളവര്‍ ഓബര്‍ ഓസ്ട്രിയയിലാണ്. രക്തസമ്മര്‍ദ്ദ രോഗികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ബുര്‍ഗന്‍ ലാന്‍ഡും (28.4 ശതമാനം) രണ്ടാമത് നീധര്‍ ഓസ്ട്രിയയും (23.4 ശതമാനം) മൂന്നാമത് സ്റിയര്‍മാര്‍ക്കും (22.4 ശതമാനം) ഏറ്റവും കുറവ് ടിറോളിലുമാണ് (16.6 ശതമാനം).

പുകവലിയില്‍ ഒന്നാം സ്ഥാനം വിയന്നയ്ക്കും (32.6 ശതമാനം) രണ്ടാം സ്ഥാനം ഫോറാലല്‍ ബര്‍ഗിനും (27.3 ശതമാനം) മൂന്നാം സ്ഥാനം സാള്‍സ് ബര്‍ഗിനും (22 ശതമാനം) ആണ്. ഏറ്റവും കുറവ് ആള്‍ക്കാര്‍ പുകവലിക്കുന്നത് ടിറോളിലാണ് (20.9 ശതമാനം). മദ്യപാനത്തില്‍ ഒന്നാമത് വിയന്നയും (7.0 ശതമാനം), രണ്ടാമത് സാള്‍സ് ബുര്‍ഗും (6.2 ശതമാനം), മൂന്നാമത് കേരന്റനുമാണ് (6.1 ശതമാനം). ഏറ്റവും കുറവ് മദ്യപാനികള്‍ ഉള്ളത് വൈനിന് പ്രശസ്തമായ ബുര്‍ഗന്‍ലാന്‍ഡിലും (5.3 ശതമാനം).

ഏകദേശം പതിനാറായിരത്തോളം ആളുകളില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ നിന്നാണു പ്രസ്തുത വിവരങ്ങള്‍ ശേഖരിച്ചത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട