• Logo

Allied Publications

Europe
നവജീവന്‍ ട്രസ്റിനു ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്
Share
മാഞ്ചസ്റര്‍: അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികള്‍ക്ക് കഴിഞ്ഞ 25 വര്‍ഷമായി സഹായ ഹസ്തമായ പി.യു. തോമസ് നേതൃത്വം നല്‍കുന്ന നവജീവന്‍ ട്രസ്റിന്, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്.

പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് നജീം അര്‍ഷാദ്, അരുണ്‍ ഗോപന്‍, വൃന്ദാഷെമീക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ 'ദശസന്ധ്യ' സംഗീത പരിപാടിയുടെ ലാഭത്തിലെ ഒരു വിഹിതമാണു നവജീവന്‍ ട്രസ്റിനായി നീക്കിവച്ചിരിക്കുന്നത്.

അസോസിയേന്‍ പ്രസിഡന്റ് ഡോ. സിബി വേകത്താനം അധ്യക്ഷത വഹിച്ച ക്രിസ്മസ് ആഘോഷചടങ്ങില്‍ ട്രഷര്‍ ജോര്‍ജ് തോമസസ് നിയുക്ത സെക്രട്ടറി ഡോണി ജോണിനും സ്വരം മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ലിജോ ജോണിനും നവജീവന്‍ ട്രസ്റിനു കൈമാറാനുള്ള ചാരിറ്റി ഫണ്ട് കൈമാറി.

ജനുവരി ആദ്യം നവജീവന്‍ ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ പി.യു. തോമസിന് ചാരിറ്റി ഫണ്ട് കൈമാറും.
സാമൂഹിക സാംസ്കാരിക രംഗത്ത് യുകെ മലയാളികള്‍ക്കിടയില്‍ പ്രബലമായ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനരംഗത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ കാരുണ്യ പ്രവര്‍ത്തനമാണിത്. കല സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളോടെപ്പം സാമൂഹിക പ്രതിബദ്ധതയും മുഖ മുദ്രയാക്കിയ ടിഎംഎയുടെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണ്.

ടിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഫ്ലീക്സ്ടെണ്‍ എക്സ് സര്‍വീസ്മെന്‍ ഹാളില്‍ ഡിസംബര്‍ 26നു സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. അഡ്വ. റെന്‍സണ്‍ തുടിയാന്‍പ്ളാക്കല്‍, ജോര്‍ജ് തോമസ്, സാജു ലാസര്‍, ഷിജു ചാക്കോ, സിന്ദു സ്റാന്‍ലി, ടെസി കുഞ്ഞുമോന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ടിഎംഎയുടെ പുതിയ ഭാരവാഹികളായി സ്റാന്‍ലി ജോണ്‍ (പ്രസിഡന്റ്), ടി.കെ. ബിനോയ് (വൈസ് പ്രസിഡന്റ്), ഡോണി ജോണ്‍ (സെക്രട്ടറി), ബൈജു കോര (ജോ. സെക്രട്ടറി), ബിജു കുര്യന്‍ (ട്രഷറര്‍) എന്നിവരേയും പ്രോഗ്രം കോഓര്‍ഡിനേറ്റര്‍മാരായി ലെറ്റി ബിജു, ടെസി ജോര്‍ജ്, ഹൈഡി ബിനോയ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സിബി ജോസഫ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​