• Logo

Allied Publications

Europe
ജര്‍മനി നാടുകടത്തപ്പെടുന്ന അഭയാര്‍ഥികളുടെ എണ്ണം ഇരട്ടിയായി
Share
ബെര്‍ലിന്‍: ഈ വര്‍ഷം ജര്‍മനിയില്‍നിന്നു നാടുകടത്തപ്പെടുന്ന അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയായെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

നവംബര്‍ അവസാനം വരെ 18,363 പേരുടെ അഭയാര്‍ഥിത്വ അപേക്ഷകള്‍ നിരസിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് ആകെ 10,884 മാത്രമായിരുന്നു. ഒരു മില്യനില്‍ കൂടുതല്‍ അഭയാര്‍ഥികള്‍ രാജ്യത്തു എത്തിയിട്ടുണ്ടെന്നാണു ഡിസംബര്‍ പകുതിയിലെ കണക്ക്.

ഈ വര്‍ഷത്തെ കണക്കു പ്രകാരം, അര്‍ഹതയില്ലാത്ത അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്നതില്‍ ബവേറിയയാണ് ഏറ്റവും മുന്നില്‍, 33643 പേരെ. കഴിഞ്ഞ വര്‍ഷം ഇത് 1007 മാത്രമായിരുന്നു. ഹെസനില്‍ 22306 പേരെയും നാടുകടത്തി. അഭയാര്‍ഥിയായി രാജ്യത്തു തുടരണമെങ്കില്‍ ജര്‍മന്‍ നിയമങ്ങളും ശീലങ്ങളും തുടങ്ങി സാംസ്കാരികമായി ഇഴചേരണമെന്നാണ് സിഎസ്യുവിന്റെ പ്രധാനവാദം. എങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളുവെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാടുകടത്തപ്പെട്ട അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞത് തൂറിഗനിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.