• Logo

Allied Publications

Europe
കാര്യക്ഷമത കൂട്ടാന്‍ ജോലി സമയം കുറച്ച് സ്വീഡന്‍ ലോകത്തിന് മാതൃകയാവുന്നു
Share
സ്റോക്ക്ഹോം: വിതയ്ക്കുന്നതില്‍ കൂടുതല്‍ കൊയ്യാന്‍ കാത്തിരിക്കുന്ന മുതലാളിത്ത സമൂഹത്തിന് വേറിട്ടൊരു മാതൃകയുമായി സ്വീഡനിലെ തൊഴില്‍ മേഖല ലോകത്തിന് പുതിയൊരു അധ്യായം തുറക്കുന്നു.

യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വീഡനാണ് പ്രവൃത്തിസമയം ആറുമണിക്കൂറാക്കി കുറച്ചുകൊണ്ട് പരമ്പരാഗത തൊഴിലാളി സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കുന്നത്. തൊഴിലാളി ജീവിതത്തിന്റെ സ്വകാര്യതയ്ക്ക് കൂടുതല്‍ അവസരം നല്‍കുകവഴി ജോലിദാതാവുമായി കൂടുതല്‍ അടുക്കുകയുമാണ് ജോലി സമയം കുറച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

തൊഴില്‍ സമയം കുറച്ച് തൊഴിലാളിക്ക് കൂടുതല്‍ സ്വകാര്യതയ്ക്ക് അവസരം നല്‍കി കൂടുതല്‍ സന്തോഷവും ലാഭവും കണ്െടത്തുക എന്ന ലക്ഷ്യത്തില്‍ ജോലി സമയം ആറു മണിക്കൂറാക്കി കുറച്ചു. സമയം ലാഭിക്കുകയും സ്വകാര്യത ലഭ്യമാക്കി ജോലിക്കാരനെ കൂടുതല്‍ സന്തോഷിപ്പിച്ച് കാര്യക്ഷമത കൂട്ടുകയും ചെയ്യാമെന്ന സര്‍വേഫലമാണ് ഇത്തരമൊരു നടപടിയുടെ ആധാരം.

ഒരു പരീക്ഷണമെന്നപോലെ 13 വര്‍ഷം മുമ്പ് സ്വീഡനിലെ വന്‍ നഗരമായ ഗോഥന്‍ബര്‍ഗിലെ ടെയോട്ടാ സെന്ററുകള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. ടേണോവര്‍ റേറ്റ് താഴ്ത്തി ലാഭം വര്‍ധിപ്പിക്കുക എന്നതായിരുന്നു അന്ന് അവരുടെ ലക്ഷ്യം.

രണ്ടു വര്‍ഷം മുമ്പ് സ്റോക്ക്ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില ഐടി കമ്പനികള്‍ യൂറോപ്യന്‍ തൊഴില്‍ സമയമായ എട്ടു മണിക്കൂറില്‍ നിന്നും ആറ് മണിക്കൂറാക്കി ചുരുക്കിയിരുന്നു. കൂടാതെ ജോലിക്കാര്‍ക്കിടയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ അനുവദിക്കാതിരിക്കുകയും മീറ്റിംഗുകള്‍ കഴിവതും ചുരുക്കിയും ജോലിക്കാര്‍ക്കിടയിലെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കിയുമാണ് ഇത്തരമൊരു നടപടി പ്രാവര്‍ത്തികമാക്കിയത്.

പുതിയ കീഴ്വഴക്കത്തില്‍ ജോലി എന്തായാലും കൂടുതല്‍ കാര്യക്ഷമമത കൈവരുത്തുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് തൊഴില്‍ ദാതാക്കള്‍ അവകാശപ്പെടുന്നു.

ഇതോടെ സ്വീഡനിലെ ഹോസ്പിറ്റലുകളില്‍ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ജോലി സമയവും ആറു മണിക്കൂറായി ചുരുങ്ങും. ഇതോടെ ലാഭക്കൊതി മൂത്ത് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ക്ക് അറുതി വരുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.