• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ പാതിരാ കുര്‍ബാനയും പിറവി തിരുക്കര്‍മങ്ങളും ഭക്തിസാന്ദ്രമായി; പുതുവത്സര തിരുക്കര്‍മങ്ങള്‍ 31ന്
Share
മാഞ്ചസ്റര്‍: സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാതിരാ കുര്‍ബാനയും പിറവി തിരുക്കര്‍മങ്ങളും ഭക്തിസാന്ദ്രമായി.

മാഞ്ചസ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ഷ്രൂസ്ബറി സീറോ മലബാര്‍ രൂപത ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മികത്വം വഹിച്ചു.

തിരുക്കര്‍മങ്ങളെ തുടര്‍ന്ന് പ്രദക്ഷിണവും കരോള്‍ ഗാനാലാപനവും നടന്നു. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും മാതൃവേദിയും കരോള്‍ ഗാനാലാപനത്തില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് ആദ്യമായി ക്രിസ്മസ് ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ഫാ. ലോനപ്പന്‍ സമ്മാനങ്ങള്‍ നല്കി. തുടര്‍ന്ന് മാതൃവേദിക്കുവേണ്ടി പ്രസിഡന്റ് അസീസാ ടോമിയും സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കുവേണ്ടി ഹെഡ് ടീച്ചര്‍ സജി സെബാസ്റ്യനും അച്ചന് ഉപഹാരങ്ങള്‍ കൈമാറി.

തുടര്‍ന്ന് റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയും സാന്താക്ളോസും ചേര്‍ന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കേക്ക് വിതരണം നടത്തുകയും ചെയ്തു.

സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവരുടെ സ്പെഷല്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കിയതോടെ ക്രിസ്മസ് ട്രീ റാഫിള്‍ നറുക്കെടുപ്പും കേക്ക് ലേലവും നടന്നു.

പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങളും ആരാധനയും 31ന് രാത്രി എട്ടു മുതല്‍ ആരംഭിക്കും. സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍. ദിവ്യബലിയെ തുടര്‍ന്നാണ് ദിവ്യ കാരുണ്യ ആരാധന നടക്കുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ