കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഒമ്പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു.
കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ ഡിസംബര്‍ 12 ന് (ശനി) വൈകുന്നേരം 5.30ന് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്കി.
തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍ സ്വാഗതം ആശംസിച്ചു. സെലിന് അരീക്കല്‍ പ്രാര്‍ഥനാഗാനം ആലപിച്ചു. ജെന്‍സ് കുമ്പിളുവേലില്‍, ഡോ.ജോര്‍ജ് അരീക്കല്‍, ഡോ.ഇലോണി അരീക്കല്‍, ജോയല്‍ കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ജോസ് കുമ്പിളുവേലില്‍, ജോസ് അരീക്കാടന്‍, തോമസ് അറമ്പന്‍കുടി, ജോയി മാണിക്കത്ത്, ഡോ.മാത്യു അടുകാണില്‍, ജോസ് തളിയത്ത്,ആന്റണി കുറുന്തോട്ടത്തില്‍, എല്‍സമ്മ പാനാലിയ്ക്കല്‍, ആന്റണി മുട്ടത്തോട്ടില്‍, മാമച്ചന്, എല്‍സി കിങ്ങണംചിറ എന്നിവര്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി ചിന്താശകലങ്ങള്‍, കഥകള്‍, ഫലിതങ്ങള്‍, ആശംസകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.
മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ലൂസി തറയില്‍, അന്നമ്മ മുള്ളോങ്കല്‍, ബ്രിജിറ്റ പറമ്പകത്ത്, അന്നക്കുട്ടി ഉമാച്ചേരില് എന്നിവരുടെ ക്രിസ്മസ് ഗാനങ്ങള്‍ ആഘോഷത്തിന് കൊഴുപ്പേകി.
ബാബു യോഗ്യാവീട് പരിപാടികളുടെ മോഡറേറ്ററായിരുന്നു. യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
|