• Logo

Allied Publications

Europe
പ്രവാസി കമ്മീഷന്‍ വിദേശ രാജ്യങ്ങളിലും നിയമ സഹായം ഉറപ്പു വരുത്തണം: പിഎംഎഫ്
Share
വിയന്ന: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതോടൊപ്പം വിദേശ രാജ്യങ്ങളിലും നിയമ സംരക്ഷണം ഉറപ്പുനല്‍കാന്‍ കമ്മീഷന്‍ തയാറാകണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരുടെയും കേസുകളില്‍ അകപ്പെടുന്നവരുടെയും സഹായത്തിന് അതത് രാജ്യങ്ങളിലെ സ്വദേശികളായ നിയമവിദഗ്ധരെ നിയമിക്കുന്നതിനും പ്രവാസികള്‍ക്ക് നിയമ സഹായം ഉറപ്പു വരുത്തുകയും ചെയ്യുവാന്‍ കമ്മീഷന്‍ വ്യവസ്ഥ ചെയ്യണം.

സംസ്ഥാനത്തെ 40 ലക്ഷം പ്രവാസികളില്‍ കുടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരാണ്. അതുകൊണ്ട്, ഇവിടെ വിവിധ തൊഴില്‍ പ്രശ്നങ്ങളിലും മറ്റു കേസുകളും അകപ്പെട്ടു പോകുന്ന ആയിരക്കണക്കിന് ആളുകള്‍ക്കു ആശ്വാസകരമാകുന്ന തരത്തില്‍ വേണം കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍. സ്വദേശികളായുള്ള നിയമവിദഗ്ധരെ നിയമ സഹായത്തിനു സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ അതതു രാജ്യങ്ങളില്‍ നിയമിക്കണം. ഇത് പൂര്‍ണമായും പ്രവാസി കമ്മീഷന്റെ നിയന്ത്രണത്തില്‍ ആയിരിക്കുകയും വേണം. നിയമപരമായ സഹായത്തിനു ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഗള്‍ഫിലെ പ്രവാസികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് നിലവില്‍ സഹായവുമായി എത്തുന്നത്. ഇതിന് പരിമിതികള്‍ ഉണ്ട്.

വീട്ടുജോലിക്കായി എത്തുന്ന തൊഴിലാളികള്‍ ദിനംപ്രതി ഇപ്പോഴും വ്യാപകമായ തോതില്‍ പീഡനത്തിനിരയാകുന്നുണ്ട്. ഇവരുടെ നിയമ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ എംബസികളുമായി സഹകരിച്ചു നിയമ സഹായ സെല്‍ രൂപീകരിക്കണമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ കെ.വൈ. ഷമീര്‍ യൂസഫ് (ഗ്ളോബല്‍ ഡയറക്ടര്‍), പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ളോബല്‍ ചെയര്‍മാന്‍), ജോസ് പനച്ചിക്കന്‍ (ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്