• Logo

Allied Publications

Europe
കൈരളി നികേതന്‍ ക്രിസ്മസ് ആഘോഷിച്ചു
Share
വിയന്ന: കൈരളി നികേതന്‍ സ്കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്നു സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം കുട്ടികളുടെ കലാപ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. സ്കൂള്‍ പ്രസിഡന്റ് ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഐസിസി വിയന്നയുടെ ചാപ്ളിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. പരിപാടികളുടെ മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ആഘോഷമായിരുന്നു ഈ വര്‍ഷത്തെ ക്രിസ്മസ്.

സ്കൂള്‍ അധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ളാസിക്കല്‍ ഡാന്‍സോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. കാതറിന്‍ കുന്നതൂരാന്‍, ഹിമ വെങ്ങാലില്‍ എന്നീ കുട്ടികള്‍ അവതരിപിച്ച ക്രിസ്മസ് കഥയും, നേഹ ഓലിക്കരയും സംഘവും ആലപിച്ച ക്രിസ്മസ് ഗാനവും ഏറെ ഹൃദ്യമായി. തുടര്‍ന്ന് അടിപൊളി ഗാനത്തിനൊപ്പം, കേരളിയ രീതിയില്‍ വസ്ത്രധാരണം ചെയ്ത് ചുവടുകള്‍ വച്ച കുരുന്നുകള്‍ റോസ്ബെല്‍ വട്ടതറയും, ബ്രെെറ്റ്സണ്‍ മാളിയേക്കലും വേദിയെ തികച്ചും ആവേശമുഖരിതമാക്കി. അലീന വര്‍ഗീസും സംഘവും തുടര്‍ന്ന് മറ്റൊരു കരോള്‍ ഗാനവുമായി വേദിയെ ധന്യമാക്കി.

വിനര്‍ സെങ്ങ്കര്‍ ക്നാബനില്‍ നിന്നുള്ള ജോയല്‍ ഇല്ലിമൂട്ടിലിന്റെ സംഗീതം, അല്‍സോണ തേനംകുഴിയിലിന്റെ ക്രിസ്മസ് ഗീതം, നിയ പാലാട്ടി, ഷാരോണ്‍ കൊല്ലംകുഴിയില്‍, മരിയ കുരുതുംകുളങ്ങര തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തില്‍ ആലപിച്ച സംഘഗാനങ്ങള്‍ ആഘോഷത്തെ സംഗീത സാന്ദ്രമാക്കി. അതേസമയം സോഫിയ, സാന്ദ്ര കുന്നേക്കാടന്‍ കുരുന്നുകളുടെ പുല്ലാങ്കുഴല്‍ അവതരണം ഏറെ വ്യത്യസ്തമായി. സാന്താക്ളോസായി സ്റ്റെഫാന്‍ ക്ളൌസ് വേഷമിട്ടു. സാന്താക്ളോസിന്റെ വരവും സന്ദേശവും സമ്മാനവിതരണവും കുട്ടികള്‍ക്ക് സന്തോഷവും ആവേശവും പകര്‍ന്നു. പരിപാടിയിലെ മറ്റൊരു സുപ്രാധാന ഇനം, കുട്ടികളുടെ അമ്മമാര്‍ പാടിയ കരോള്‍ ആയിരുന്നു. നിലയ്ക്കാത്ത കൈയ്യടിയാണ് അമ്മമാരുടെ സംഘഗാനത്തിന് കുട്ടികള്‍ സമ്മാനിച്ചത്.

സമ്മേളനത്തില്‍ കത്തോലിക്ക യുണിവേഴ്സിറ്റി ചാപ്ളൈന്‍ ഫാ. മാര്‍ട്ടിന്‍ മായര്‍ഹോഫര്‍ സന്ദേശം നല്‍കി. ക്രിസ്മസ് ആഘോഷത്തെ വേറിട്ടതാക്കുന്നതില്‍ കൈരളി നികേതനിലെ കുട്ടികള്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച ഫാ. മാര്‍ട്ടിന്‍ ക്രിസ്മസ് കാലം കുട്ടികള്‍ക്കുള്ളതാണെന്നും, ഉണ്ണിയേശുവിനെ പോലെ നിര്‍മ്മലരായി ജീവിക്കുമ്പോള്‍ ക്രിസ്മസ് പൂര്‍ണ്ണമാകുമെന്നും സന്ദേശത്തില്‍ അനുസ്മരിച്ചു. അധ്യക്ഷത വഹിച്ച ഫാ. തോമസ് താണ്ടപ്പിള്ളി കുട്ടികളെ അനുമോദിച്ച് പ്രഭാഷണം നടത്തുകയും, ഔപചാരികമായി കേക്ക് മുറിച്ച് ആഘോഷത്തിന് മധുരം പകരുകയും ചെയ്തു. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഐറിസ് ഫ്രാങ്ക് കുട്ടികള്‍ക്ക് സന്ദേശം നല്‍കി. ചടങ്ങില്‍ അതിഥിയായി എത്തിയ ഐസിസി ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍ ആശംസാപ്രസംഗം നടത്തി. കരുണയുടെ വര്‍ഷത്തിന്റെ പ്രാധാന്യം അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

സ്കൂള്‍ കമ്മിറ്റിയും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. പലരും വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ലഘുഭക്ഷണത്തോടെയാണ് ആഘോഷത്തിന് തിരശീല വീണത്. സ്കൂള്‍ നൃത്താദ്ധ്യാപികമാരായ ലെറ്റ്സി വട്ടനിരപ്പേലും, നമിത കൂട്ടുംമേലും ചടങ്ങില്‍ അവതാരകരായിരുന്നു. പരിപാടി വിജയമാക്കിയ എല്ലാ കുട്ടികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും സ്കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.