• Logo

Allied Publications

Europe
ഫിഫ അഴിമതി: നൂറു മില്യനോളം സ്വിസ് ഫ്രാങ്ക് മരവിപ്പിച്ചു
Share
സൂറിച്ച്: ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നൂറു മില്യനോളം സ്വിസ് ഫ്രാങ്ക് മരവിപ്പിക്കാനുള്ള സ്വിസ് ബാങ്കുകളുടെ തീരുമാനം പ്രാബല്യത്തിലായി.

അഴിമതിപണം കൈകാര്യം ചെയ്യപ്പെട്ടു എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്ന അക്കൌണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ നിക്ഷേപങ്ങളൊന്നും നേരിട്ട് ഫിഫയുടേതല്ല.

സസ്പെന്‍ഷനിലുള്ള ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ ഇതിനിടെ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ വിചാരണയ്ക്കു ഹാജരായി. എത്തിക്സ് കമ്മിറ്റിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയും വിശ്വാസ്യത ചോദ്യം ചെയ്യുകയും ചെയ്തതിന് അടുത്ത ദിവസം തന്നെയാണ് അദ്ദേഹം ഹാജരായത്.

അഴിമതി കേസുകളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ബ്ളാറ്റര്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫെബ്രുവരി 26ന് അദ്ദേഹത്തിന്റെ രാജി പ്രാബല്യത്തിലാകുകയാണ്.

ഫിഫ എത്തിക്സ് പാനലിന്റെ വിശ്വാസ്യതയെ ബ്ളാറ്റര്‍ ചോദ്യം ചെയ്തു

തന്നെ സസ്പെന്‍ഡ് ചെയ്തതടക്കം ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച സംഘടനയുടെ എത്തിക്സ് പാനലിനെ സെപ് ബ്ളാറ്റര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നും ബ്ളാറ്റര്‍ ചോദിച്ചു.

ഫിഫയില്‍ അംഗങ്ങളായ 209 അസോസിയേഷനുകള്‍ക്ക് അയച്ച കത്തിലാണ് ബ്ളാറ്റര്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എത്തിക്സ് കമ്മിറ്റി അന്വേഷണം നടത്തുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. പൊതു സമൂഹത്തില്‍ മുന്‍വിധി കുത്തിനിറച്ച് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പാനല്‍ ശ്രമിക്കുന്നതെന്നുമാണ് ആരോപണം.

അന്വേഷണമല്ല, കുറ്റം ചാര്‍ത്തലാണ് പാനല്‍ നടത്തിവരുന്നത്. എത്തിക്സ് കമ്മിറ്റി വക്താവ് നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസിലാകുമെന്നും ബ്ളാറ്റര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ