വിയന്ന: ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രഥമ കര്‍ഷകശ്രീ, കര്‍ഷകമിത്ര അവാര്‍ഡുകള്‍ക്ക് ബാബു മുക്കാട്ടുകുന്നേലും മാര്ട്ടിന് ജോര്‍ജും അര്‍ഹരായി.
വിയന്നയിലെ മണ്‍സൂണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോജിമോന് എറണാകേരില്‍ പ്രശസ്തി പത്രവും ട്രോഫിയും ബാബു മുക്കാട്ടുകുന്നേലിന്റെ കുടുംബത്തിനു സമ്മാനിച്ചു. സെക്രട്ടറി അവറാച്ചന് കരിപ്പാക്കുന്നേല് കര്‍ഷക മിത്ര അവാര്‍ഡ് മാര്ട്ടിന് ജോര്‍ജിന് സമ്മാനിച്ചു.
കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ച ബാബു മുക്കാട്ടുകുന്നേല്‍ തനിക്ക് പാരമ്പര്യമായി പകര്‍ന്നു കിട്ടിയ മണ്ണിനോടുള്ള കമ്പം ജോലിക്കിടയിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്ഥ്യമുണ്െടന്ന് പറഞ്ഞു. തന്റെ സ്ഥലം കൃഷിയോഗ്യമാക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്തോ യൂറോപ്യന്‍ കൃഷി രീതിയും വിത്തിനങ്ങളുമാണ് ബാബു പരീക്ഷിച്ചത്.
പാവല്‍, പടവലം, പയര്‍ (കുരുത്തോല), ചീര, തക്കാളി, വെണ്ട, പച്ചമുളക്, വഴുതന (മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ളത്) ഗൂര്‍ഖന്‍, സുക്കിനി തുടങ്ങിയ പച്ചക്കറികളും റിബിസെല്, ആപ്പിള്‍, പേര, മുന്തിരി, സെച്കന്, ഹിംബേര്, റിബി സെല്‍ തുടങ്ങിയ യൂറോപ്യന്‍ പഴങ്ങളും കമ്പോസ്റ് വളം മാത്രം ഉപയോഗിച്ച് ബാബു വിളയിച്ചിരുന്നു.
ചങ്ങനാശേരി കുറുമ്പനാടം മുക്കാട്ടുകുന്നേല്‍ തോമസ് കറിയായുടെയും മറിയാമ്മയുടെയും മകനാണ് ബാബു. പുതുക്കരി സ്വദേശി ഫോന്സാമ്മയാണ് ഭാര്യ. മക്കള്‍ ആല്‍ഫി, ടോണി, മാര്‍ഫി.
കര്‍ഷക മിത്ര അവാര്‍ഡ് നേടിയ മാര്ട്ടിന് തികച്ചും ജൈവവളം ഉപയോഗിച്ച് പടവലം, കോവല്‍, മത്ത, പാവല്‍, വെള്ളരി, ചീര തുടങ്ങിയ തന്റെ കൃഷി സ്ഥലത്ത് അദ്ദേഹം നൂറുമേനി വിളയിച്ചു. കൂടാതെ ജോലിസ്ഥലത്തും അദ്ദേഹം പലയിനം ഉഷ്ണമേഖലാ വിളകള്‍ സമൃദ്ധിയായി കൃഷി ചെയ്തുവരുന്നു. മണ്ണിനോടുള്ള ബന്ധം മാര്ട്ടിന് തന്റെ പിതാവിനോടുള്ള ഗാഡമായ ബന്ധം പോലെ തന്നെ. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായ മാര്ട്ടിന് കൃഷിയെ തന്റെ ജീവവായു പോലെ കാണുന്നു. തനിക്കു കിട്ടിയ ഈ സമ്മാനം തന്റെ അമ്മക്ക് സമര്‍പ്പിക്കുന്നുവെന്നു മാര്ട്ടിന് നന്ദി പ്രസംഗത്തില്‍ പറഞ്ഞു.
തൊടുപുഴ മുതലക്കോടം ചീരംകുന്നേല്‍ വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും മകനാണ് മാര്ട്ടിന്. പുളിങ്കുന്ന് സ്വദേശിനിയായ ആന്‍സിയാണ് ഭാര്യ. മക്കള്‍: ജിസ, ടോണി.
മണ്ണില്‍ അധ്വാനിക്കുന്നവന് അവാര്‍ഡു നല്കുവാനായത്തില് അതിയായ സന്തോഷമുണ്െടന്നും വിയന്ന മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്െടന്നും വരും വര്‍ഷങ്ങളില്‍ ഇത് തുടരുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ജോജിമോന് എറണാകേരില്‍ പറഞ്ഞു. യോഗത്തില്‍ തങ്കച്ചന് പള്ളിക്കുന്നേല്‍ സ്വാഗതവും ജോര്‍ജ് ഐക്കരേട്ട് നന്ദിയും പറഞ്ഞു. റോയി ഐക്കരേട്ട്, സാജു സെബാസ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അവാര്‍ഡ് ജേതാക്കളായ ബാബുവും മാര്‍ട്ടിനും കൃഷിരീതികള്‍ സദസിനു വിവരിക്കുകയും തങ്ങളുടെ നന്ദി അറിയിക്കുകയും ചെയ്തു.
വിവരങ്ങള്‍ക്ക്: ബാബു മുക്കാട്ടുകുന്നേല്‍ 0043 699 1974 3763, മാര്ട്ടിന് ജോര്‍ജ് ചീരംകുന്നേല്‍ 0043 699 1459 4119
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
|