• Logo

Allied Publications

Europe
യൂറോ സോണ്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞു; ഉത്തേജനവുമായി ഇസിബി
Share
ബെര്‍ലിന്‍: യൂറോ സോണ്‍ സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചാ നിരക്ക് ഡിസംബറില്‍ മുന്‍ മാസത്ത അപേക്ഷിച്ച് നേരിയ ഇടിവ് രേഖപ്പെടുത്തി.

പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ഡിസംബറില്‍ 54 പോയിന്റിലേക്കാണ് താണിരിക്കുന്നത്. നവംബറില്‍ ഇത് 54.2 പോയിന്റായിരുന്നു.

50 പോയിന്റിനു മുകളിലാണ് സൂചികയെങ്കില്‍ വളര്‍ച്ച തന്നെ എന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോസോണ്‍ നാണ്യപെരുപ്പം 0.2 ശതമാനമായി പുതുക്കുകയും ചെയ്തു.

യൂറോസോണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകാന്‍ ഇസിബി

യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജവും ഉത്തേജനവും പകരാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നടപടികള്‍ ആരംഭിക്കുന്നു. സുപ്രധാനമായ പലിശ നിരക്കില്‍ കുറവു വരുത്തുന്നതും ഉത്തേജക പാക്കേജിന്റെ കാലാവധി നീട്ടുന്നതും ഇതിന്റെ ഭാഗമായി ഉണ്ടാവും.

ബാങ്കുകളില്‍ നിക്ഷേപം കുന്നു കൂടുന്നതിനുപകരം പണം വിപണിയിലെത്താനും കൂടുതല്‍ വായ്പ കൊടുക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കാനും നിക്ഷേപ പലിശ നിരക്ക് 0.2 ശതമാനത്തില്‍നിന്ന് 0.3 ശതമാനമായി കുറച്ചു. അതായത് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പണം അങ്ങോട്ടു കൊടുക്കണം എന്നര്‍ഥം.

ഉത്തേജക പാക്കേജ് ആറു മാസത്തേയ്ക്കൂ കൂടി നീട്ടി 2017 മാര്‍ച്ച് വരെ ആക്കിയിരിക്കുകയാണ്. ഇതു പ്രകാരം പ്രതിമാസം അറുപതു ബില്യന്‍ യൂറോ ആയിരിക്കും വിപണിയിലേക്ക് പമ്പ് ചെയ്യപ്പെടുക. അതേസമയം, പ്രധാന പലിശ നിരക്ക് 0.05 ശതമാനം എന്ന റിക്കാര്‍ഡ് നിലയില്‍ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 0.25 ഉയര്‍ത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ സാമ്പത്തികനിലയെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് യൂറോ സോണ്‍ രാജ്യങ്ങളിലെ ധനമന്ത്രിമാര്‍. യൂറോസോണിലെ ചില രാജ്യങ്ങള്‍ ഇപ്പോഴും മാന്ദ്യത്തിന്റെ പിടിയില്‍ ആണെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ഇസിബിയുടെ ഉത്തേജന പാക്കേജ്. പക്ഷെ പുതിയ പാക്കേജില്‍ പുറകില്‍ നില്‍ക്കുന്ന യൂറോ സോണ്‍ രാജ്യങ്ങള്‍ മുന്നേറുമെന്നാണ് ഇസിബി ചീഫിന്റെ പ്രഖ്യാപനത്തില്‍ മുഴങ്ങുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ