• Logo

Allied Publications

Europe
ഭീകരാക്രമണം നേരിടാന്‍ ജര്‍മന്‍ പോലീസിന് പ്രത്യേക സേന
Share
ബെര്‍ലിന്‍: പാരീസില്‍ സംഭവിച്ചതുപോലെയുള്ള ഭീകരാക്രമണങ്ങളുണ്ടായാല്‍ നേരിടുന്നതിന് ജര്‍മനി പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു.

നിലവിലുള്ള പോലീസ് സേനയില്‍നിന്നുതന്നെ മികവുറ്റ അംഗങ്ങളെ കണ്ടെത്തിയാണ് പുതിയ സേനയ്ക്കു രൂപം നല്‍കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എവിഡന്‍സ്ഗാതറിംഗ് ആന്‍ഡ് അറസ്റ് യൂണിറ്റ് പ്ളസ് (ബിഎഫ്ഇ പ്ളസ്) എന്ന പേരിലാണ് പുതിയ സേന അറിയപ്പെടുക. നിലവിലുള്ള എലൈറ്റ് ഭീകരവിരുദ്ധ ഗ്രൂപ്പായ ജിഎസ്ജി 9 തന്നെ പ്രധാന ജോലികള്‍ തുടര്‍ന്നും നിര്‍വഹിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഇവരെ സഹായിക്കുകയാണ് പുതിയ യൂണിറ്റിന്റെ ചുമതല.

ഈ വര്‍ഷം അമ്പത് ഓഫീസര്‍മാരെ മാത്രമായിരിക്കും പുതിയ യൂണിറ്റിലേക്ക് റിക്രൂട്ട് ചെയ്യുക. അടുത്ത വര്‍ഷം ഇവരുടെ എണ്ണം 250 ആയി ഉയര്‍ത്തും. ഈ വര്‍ഷത്തേയ്ക്കുള്ള അമ്പത് പേരെയും തെരഞ്ഞെടുത്തു കഴിഞ്ഞതായി പോലീസ് മേധാവി ഡയറ്റര്‍ റോമന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.