• Logo

Allied Publications

Europe
ജര്‍മന്‍ അഭയാര്‍ഥി രജിസ്ട്രേഷന്‍ മേധാവി രാജിവച്ചു
Share
ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനത്തെ പ്രധാന അഭയാര്‍ഥി രജിസ്ട്രേഷന്‍ കേന്ദ്രത്തിന്റെ മേധാവി നാണംകെട്ട് രാജിവച്ചു. അഭയാര്‍ഥി പ്രവാഹം സര്‍വകാല റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളും റിക്കാഡും ഭേദിക്കുകയാണ്.

രജിസ്ട്രേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും നേതൃത്വത്തില്‍ മാറ്റം ആവശ്യമാണെന്നും വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് ഫ്രാന്‍സ് അലേര്‍ട്ടിന്റെ രാജി.

എന്നാല്‍ ജര്‍മനിയില്‍ ഈ വര്‍ഷം ഔദ്യോഗികമായി രജിസ്റര്‍ ചെയ്യപ്പെട്ട അഭയാര്‍ഥികളുടെ എണ്ണം ഒരു മില്യന്‍ തികഞ്ഞു. വര്‍ഷം അവസാനിക്കാന്‍ ഇനിയും മൂന്നാഴ്ച ബാക്കിയുള്ളപ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍.

നവംബറില്‍ മാത്രം രണ്ടു ലക്ഷം അഭയാര്‍ഥികളാണ് രാജ്യത്തെത്തിയത്. മാസണക്കണക്കില്‍ ഇതുമൊരു റിക്കാര്‍ഡാണ്.

ഈസി സിസ്റ്റം എന്നറിയപ്പെടുന്ന കംപ്യൂട്ടര്‍ സംവിധാനത്തിലൂടെയാണ് ജര്‍മന്‍ അധികൃതര്‍ അഭയാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടത്തുന്നത്. എന്നാല്‍, ഈ സിസ്റത്തിന്റെ കാര്യക്ഷമതയില്‍ ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അഭയാര്‍ഥികളുടെ യഥാര്‍ഥ എണ്ണം ഇതിലൊക്കെ കൂടുതലായിരിക്കാമെന്നാണ് സംശയാലുക്കള്‍ പറയുന്നത്. രജിസ്റര്‍ ചെയ്ത് ആഴ്ചകള്‍ക്കുശേഷമേ എണ്ണം പൊതുജനങ്ങള്‍ക്കു കാണാന്‍ പാകത്തില്‍ രേഖപ്പെടുത്തപ്പെടുന്നുള്ളൂ എന്നാണ് ഇവരുടെ വാദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ