• Logo

Allied Publications

Europe
'ഉള്‍ക്കടല്‍' @40; കഥയുടെ ആഴങ്ങളില്‍ ഡോ. ജോര്‍ജ് ഓണക്കൂറുമായി ഒരു കൂടിക്കാഴ്ച
Share
തിരുവനന്തപുരം: പ്രസിദ്ധ സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ ഉള്‍ക്കടല്‍ എന്ന നോവല്‍ എഴുതിയിട്ട് നാല്പതുവര്‍ഷം തികഞ്ഞു.

1975 ല്‍ എഴുതിയ നോവല്‍ 78ല്‍ കെ.ജെ.തോമസ് പ്രൊഡ്യൂസറായി മലയാള ചലച്ചിത്രമായി. കെ.ജി.ജോര്‍ജ് സംവിധാനവും ഒഎന്‍വി ഗാനരചനയും നിര്‍വഹിച്ച ഉള്‍ക്കടലില്‍ ശോഭ, വേണു നാഗവള്ളി, രതീഷ്, തിലകന്‍ തുടങ്ങിയവരാണ് വേഷമിട്ടിരിക്കുന്നത്.

ഇന്നത്തെ മിക്ക സിനിമകളും ഒരു കൊടുങ്കാറ്റായി ജനഹൃദയങ്ങളില്‍ക്കൂടി കയറിയിറങ്ങിപോകുമ്പോള്‍, നാല്പതുവര്‍ഷം മുമ്പ് ഡോ.ഓണക്കൂര്‍ എഴുതിയ ഉള്‍ക്കടല്‍ ഇന്നും ജനഹൃദയങ്ങളില്‍ മങ്ങാതെ നില്‍ക്കുന്നതിന്റെ കാരണം നോവലിന്റെ പ്രമേയത്തിന്റെ പ്രത്യേകത തന്നെയാണ്.

ഉള്ളിലെ കടലാണത്. കടലിരമ്പുന്ന മനസുമായി നടക്കുന്ന രാഹുലിന്റെ (രതീഷ്) സൌന്ദര്യഭൂമിയും മോഹാകാശങ്ങളുമാണ് ഈ നോവലില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. ആ അര്‍ഥത്തിലാണ് 'ഉള്‍ക്കടല്‍' എന്ന് പേരിട്ടതെന്ന് ഓണക്കൂര്‍ പറഞ്ഞു.

മലയാള മനസുകളില്‍ വേരുറപ്പിച്ച പ്രശസ്തനായ എഴുത്തുകാരനാണ് ഡോ.ജോര്‍ജ് ഓണക്കൂര്‍. അധ്യാപകന്‍, തിരക്കഥാകൃത്ത്, പ്രഭാഷകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, വൈജ്ഞാനികപ്രണേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിസത്തയുടെ മുദ്രപതിപ്പിച്ചിട്ടുള്ള ഒരു എഴുത്തുകാരനാണദ്ദേഹം. ജര്‍മനിയിലെ കൊളോണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'നമ്മുടെ ലോകം' മാസികയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍കൂടിയാണ് അദ്ദേഹം. ഉള്‍ക്കടലിന്റെ നാല്പതാംവര്‍ഷം വിപുലമായ പരിപാടികളോടെ ഡിസംബര്‍ 29ന് സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആഘോഷിക്കുമെന്ന് ജര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന 'നമ്മുടെ ലോകം' മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജോസ് പുതുശേരിയുമായുള്ള കൂടിക്കാഴ്ചയില്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്