• Logo

Allied Publications

Europe
ശമ്പളപരിഷ്കരണം: വിയന്നയില്‍ ഭരണപക്ഷ ട്രേഡ് യൂണിയനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രംഗത്ത്
Share
വിയന്ന: വിയന്ന സര്‍ക്കാര്‍ ഓഗസ്റില്‍ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം ആതുരസേവന രംഗത്ത് പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഒരു ഇടിത്തീ ആയിമാറി.

വിയന്ന ഗവണ്‍മെന്റിന്റെ ഈ പരിഷ്കാരം എല്ലാ തരത്തിലുള്ള ജോലിക്കാരെയും ദോഷകരമായി ബാധിക്കുന്നതാണ്. പരിഷ്കരിച്ച ശമ്പളം ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജൂലൈ 31 മുതലും കരാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ് ഒന്നു മുതലും നിലവില്‍ വന്നെങ്കിലും വിയന്നയിലെ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ ജീവനക്കാരില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഭരണം നടത്തുന്നത് ഇവരുടെ ജനദ്രോഹ നടപടികള്‍ എത്ര അതിരുവിട്ടാലും ട്രേഡ് യൂണിയന്‍ ഭരിക്കുന്ന സോഷ്യലിസ്റുകാര്‍ അതിന് മൌനസമ്മതം നല്‍കും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ സംഭവം.

ശമ്പള പരിഷ്കരണം കൊണ്ട് സര്‍ക്കാര്‍ തലത്തില്‍ സേവനം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനു പോലും നിലവില്‍ സാമ്പത്തിക നേട്ടമോ കോട്ടമോ ഉണ്ടാകുന്നില്ല എന്നുള്ളതും ഇതിലെ വിരോദാഭാസം തന്നെ.

ഒരു ഉദ്യോഗസ്ഥന്റെ പതിനെട്ട് വയസിനു മുമ്പുള്ള വിദ്യാഭ്യാസ, തൊഴില്‍ കാലയളവ് ശമ്പള നിര്‍ണയത്തില്‍ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ നയം വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍ യൂണിയന്റെ കോടതി അസാധുവാക്കിയിരുന്നതാണ്. എന്നാല്‍ ഈ നിയമത്തിനെ മറികടക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ചത് ഒന്നാമത്തെ ശ്രേണിയില്‍ നിന്ന് ഇതുപ്രകാരം രണ്ടാമത്തെ ശ്രേണിയിലേക്ക് കയറുന്നതിനുള്ള കാലയളവ് മൂന്ന് വര്‍ഷമായി ഉയര്‍ത്തി. ചുരുക്കത്തില്‍ 18 വയസിനു മുമ്പുള്ള സേവനകാലയളവ് പരിഗണിക്കും എന്ന് വരികിലും ശമ്പള കയറ്റത്തില്‍ ഇത് പ്രതിഫലിക്കില്ലായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന ഈ നടപടിയും 2014 നവംബറില്‍ യൂറോപ്യന്‍ കോടതി അസാധുവാക്കി. ഇത് സര്‍ക്കാരിന്റെ എല്ലാ പദ്ധതികളെയും ഉലച്ചുകളഞ്ഞതിനാല്‍ വിയന്ന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പുതിയ ശമ്പള സ്കെയില്‍ ഉണ്ടാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ശമ്പള സ്കെയില്‍ ആയിരുന്നു കോപ്പിയടിച്ചത്. എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും ഈ പുതുക്കിയ സ്കെയില്‍ നിലവിലുള്ള ശമ്പള സ്കെയിലിനെക്കാള്‍ മെച്ചപ്പെട്ടതും എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ ശമ്പളം കൊടുക്കേണ്ട ഗതികേടിലേക്കും വിയന്ന സര്‍ക്കാരിനെ എത്തിച്ചു.

ഇതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത നടപടി എല്ലാവരുടെയും ശമ്പള സ്കെയിലിലെ ഒരു ശ്രേണി കുറയ്ക്കുക എന്നതാണ്. വേതനത്തിന്റെ ഒരു പടി താഴ്ത്തിയപ്പോള്‍ ഉതകുന്ന നഷ്ടം നികത്താന്‍ ഓരോ വ്യക്തികള്‍ക്കും അവരവരുടെ പഴയ ശമ്പളവുമായുള്ള വ്യത്യാസം ഒരു പുതിയ ഒരു അലവന്‍സ് രൂപത്തില്‍ നല്‍കുന്നു.

ജൂലൈയിലേയും ഓഗസ്റിലേയും ഇതേ അലവന്‍സ് തരുന്നതിനോടൊപ്പം തിരിച്ചു പിടിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ശമ്പളത്തില്‍ വന്ന കുറവ് പെന്‍ഷനെ ബാധിക്കുമോ? ഭാവിയില്‍ ഇത് വഴി വ്യക്തികള്‍ക്ക് നഷ്ടം സംഭവിക്കുമോ? തൊഴില്‍ ജീവിതത്തിന്റെ ആകെ വരുമാനത്തില്‍ ഇത് എത്രമാത്രം കുറവ് ഉണ്ടാകും? ഭരണപക്ഷം മൌനം പാലിക്കുമ്പോള്‍ പ്രതിപക്ഷം തൊഴിലാളികളുടെ സംശയനിവാരണത്തിനു പ്രതിജ്ഞാബദ്ധമാണ്.

ഡിസംബര്‍ 17 ന് പ്രതിപക്ഷ ട്രേഡ് യൂണിയന്റെ (ക.ഇ.ഫൌ.) നിയമ ഉപദേഷ്ടാവ് ഹെല്‍മുട്ട് ലിഹ്റ്റന്‍ എക്ഷര്‍ ഡോണാവ് ഹോസ്പിറ്റലില്‍ വൈകുന്നേരം അഞ്ചിന് (ജോര്‍ജ് ക്ളൂനേയ് റൂം) തൊഴിലാളികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ ആരോഗ്യ വിഭാഗം മേധാവി ബൈജു ഓണാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട