• Logo

Allied Publications

Europe
ജര്‍മനിയിലെ പട്ടിണിമാറ്റാന്‍ സിറിയന്‍ അഭയാര്‍ഥിയുടെ സഹായം
Share
ബര്‍ലിന്‍: സിറിയയില്‍നിന്നു റബര്‍ബോട്ടില്‍ ഗ്രീസിലൂടെ കടന്ന് ബെര്‍ലിനിലെ പോട്സ്ഡാമിലത്തിെയതാണ് അലക്സ് അസാലി. അന്നുമുതല്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ത്തന്നെയാണ് അസാലിയുടെ താമസം. പ്രതിമാസം ജര്‍മനി നല്‍കുന്ന തുശ്ചമായ തുകകൊണ്ടു ഭക്ഷണവും മറ്റുകാര്യങ്ങളും ചെയ്യണം. അതിനിടെ, അമിത മദ്യപരും മയക്കുമരുന്നിന് അടിമകളുമായി ജീവിതം നഷ്ടപ്പെടുത്തി, അഭയാര്‍ഥികളേക്കാള്‍ മോശമായ അവസ്ഥയില്‍ തെരുവിലേക്കത്തിെയ നിരവധി പേരെ ബര്‍ലിന്‍ തെരുവുകളില്‍ അസാലി കണ്െടത്തി. ഒരു നേരത്തെ ഭക്ഷണത്തിനു വഴിയരികില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഭിക്ഷ യാചിക്കുന്ന ഇവരുടെ രൂപം അഭയാര്‍ഥിയായി എത്തിയ സിറിയക്കാരന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.

സിറിയയില്‍നിന്നു ഹോട്ടല്‍ പാചകം പഠിച്ച ഈ മനുഷ്യസ്നേഹി രണ്ടാമതൊന്ന് ആലോചിക്കാതെ തിരക്കേറിയ ബര്‍ലിന്‍ അലക്സാര്‍ പ്ളാറ്റ്സില്‍ ഒരു ചെറിയ ഭക്ഷണ സ്റാന്‍ഡ് സ്ഥാപിച്ചു. ചെറിയ രണ്ട് പാത്രങ്ങളില്‍ പരമ്പരാഗത സിറിയന്‍ ഭക്ഷണം രുചിയേറുംവിധം തയാറാക്കി ബെര്‍ലിന്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു നല്‍കി.

ജര്‍മനിയില്‍ ആരംഭിച്ച ശൈത്യത്തില്‍ ആവി പറക്കുന്ന ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അതു തികയാതെ വന്നു. 'ജര്‍മന്‍ ജനതയ്ക്ക് എന്തെങ്കിലും തിരിച്ച് നല്‍കണം' എന്നൊരു പോസ്ററും തന്റെ സ്റാന്‍ഡിന്റെ സൈഡില്‍ അലക്സ് അസാലി തൂക്കിയിട്ടു. ജര്‍മനി തനിക്ക് ജീവിതം തിരിച്ചു നല്‍കിയതിന്റെ നന്ദി സൂചകമായി ഇതു മാത്രമേ എനിക്ക് ചെയ്യാന്‍ കഴിയൂ എന്ന് അസാലി സന്തോഷത്തോടെ പറയുന്നു.

അസാലിയുടെ ഭക്ഷണ സ്റാന്‍ഡ് പാര്‍പ്പിടവും ഭക്ഷണവുമില്ലാത്ത ജര്‍മന്‍കാരുടെ ഒരു ആശ്വാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ഔദ്യോഗികമായി കുടിയേറ്റക്കാരനാണെന്ന പരിഗണന ലഭിച്ചാല്‍ അസാലിക്കു കൂടുതല്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കും. അത് അംഗീകരിച്ച് കിട്ടാനുള്ള കാത്തിരിപ്പിനിടെയാണ് അസാലി ഈ കാരുണ്യസേവനം തുടങ്ങിയത്. ശരാശരി ജര്‍മന്‍കാരനു വേറിട്ടൊരു കാഴ്ചയാണ് അസാലിയുടെ കാരുണ്യപ്രവൃത്തി

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.