• Logo

Allied Publications

Europe
പാരീസ് കാലാവസ്ഥാ ഉച്ചകോടി: കരട് റിപ്പോര്‍ട്ട് തയാര്‍
Share
പാരീസ്: പാരീസില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ കരട് റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭയുമായുള്ള ചര്‍ച്ചയില്‍ അവതരിപ്പിച്ചു.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തടയാനുള്ള ശ്രമത്തില്‍ നിര്‍ണായക പുരോഗതി അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍, അടിയന്തര ശ്രദ്ധ ആവശ്യമായ ചില കാര്യങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്യുന്നു.

കരട് റിപ്പോര്‍ട്ട് തയാറാക്കാന്‍ നല്‍കിയ അവസാന തീയതിക്ക് രണ്ടു ദിവസം മുമ്പു തന്നെ ഇതു തയാറാക്കാന്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്കു സാധിച്ചു.

ആകെ 29 പേജ് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍ പതിപ്പില്‍നിന്ന് കടമെടുത്തതാണ് ഇതില്‍ പതിനാലും. ഭേദഗതി നിര്‍ദേശങ്ങളില്‍ മുക്കാല്‍പങ്കും ഒഴിവാക്കി. എന്നാല്‍, ഇനിയും പല മേഖലകളിലും തീരുമാനമെടുക്കാനുള്ള കാര്യങ്ങള്‍ ശേഷിക്കുന്നു എന്നും റിപ്പോര്‍ട്ട് തയാറാക്കുന്നതിനു നേതൃത്വം നല്‍കിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും സിഒപി 21 ന്റെ ആക്ടിംഗ് പ്രസിഡന്റുമായ ലോറന്റ് ഫാബിയസ് അറിയിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്ത 180 ഓളം രാജ്യങ്ങളിലെ പ്രതിനിധികള്‍ കരടു റിപ്പോര്‍ട്ട് കൈപ്പറ്റി. കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

നവംബര്‍ 30 ന് ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 11 ന് അവസാനിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.