• Logo

Allied Publications

Europe
'ഒരു ബിലാത്തി പ്രണയത്തി' ലെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു
Share
ലണ്ടന്‍: ഗര്‍ഷോം മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ യുകെയില്‍ ചിത്രീകരിച്ച ആദ്യ സമ്പൂര്‍ണ മലയാള ചിത്രമായ 'ഒരു ബിലാത്തി പ്രണയത്തിനു'വേണ്ടി ജാസി ഗിഫ്റ്റും ചന്ദ്രലേഖയും സുമേഷും പാടിയ ഗാനങ്ങള്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.

ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കാനേഷ്യസ് അത്തിപ്പൊഴിയിലും കുര്യാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിന്റെ ട്രെന്റ് ഗായകന്‍ ജാസി ഗിഫ്റ്റും നവമാധ്യമത്തിലുടെ ലോക മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ചന്ദ്രലേഖയും യുവ ഗായകന്‍ സുമേഷുമാണു ഗാനം ആലപിച്ചിരിക്കുന്നത്.

ജാസി ഗിഫ്റ്റിന്റെ 'ക്ളാ ക്ളാ' എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ തന്നെ മികച്ച അഭിപ്രായം ആണു കേള്‍ക്കുന്നത്.

ജിന്‍സന്‍ ഇരിട്ടിയുടെ തിരക്കഥയില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജയ്സന്‍ ലോറന്‍സും പോളിഷ് ഛായാഗ്രാഹകന്‍ മാര്‍ക്കിനുമാണ്. പ്രമുഖ ടിവി ചാനലായ ഗര്‍ഷോം മിഡിയയുടെ ആദ്യ സിനിമയാണ് ഒരു ബിലാത്തി പ്രണയം.

ബിബിസിയില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന ഇതിഹാസ ഇംഗ്ളീഷ് കോമഡി താരം സ്റാന്‍ ബോഡ്മാന്‍ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ഒരു ബിലാത്തി പ്രണയത്തിനു സ്വന്തം. സ്റാന്‍ ബോഡ്മാനെ കൂടാതെ മറ്റ് ഇംഗ്ളീഷ് അഭിനേതാക്കളായ ലോറന്‍സ് ലര്‍ക്കിന്‍, ലൂസി തുടങ്ങിയവര്‍ സിനിമയില്‍ അതിഥി താരങ്ങളാണ്.

പുതുമുഖ താരം ലിറ്റിഷിയും ജെറിന്‍ ജോയും ആണു ചിത്രത്തിലെ നായികനായകന്മാര്‍. ചിത്രത്തിലെ മറ്റൊരു പ്രധാന താരം അക്കര കാഴ്ചകള്‍’ എന്ന ടെലിവിഷന്‍ പാരമ്പരയിലുടെ മലയാള സിനിമയിലേക്കു വന്ന ജോസ്കുട്ടി വലിയ കല്ലിങ്കലാണ്.

യുകെയില്‍ സ്റുഡന്റ് വീസയില്‍ എത്തപ്പെട്ടവരുടെ ജീവിത പശ്ചാത്തലത്തില്‍ ഉരിത്തിരിയുന്ന സിനിമ, പ്രേഷകര്‍ കാത്തിരിക്കുന്നതുപോലെ പ്രണയവും കോമഡിയും സസ്പെന്‍സും ഒക്കെയുള്ള ഒരു മികച്ച എന്റര്‍ടെയ്നര്‍ ആയിരിക്കും. ചിത്രീകണം പൂര്‍ത്തിയാക്കി പോസ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ചിത്രം വൈകാതെ തിയറ്ററുകളില്‍ എത്തും.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്