• Logo

Allied Publications

Europe
അടിയന്തരാവസ്ഥയ്ക്കു നടുവില്‍ ടുണീഷ്യക്കാര്‍ ഡിസംബര്‍ 10ന് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങും
Share
ഓസ്ളോ: ടുണീഷ്യയെ ജനാധിപത്യത്തിലേക്കു നയിച്ച നാലു സംഘടനകള്‍ക്കാണ് ഇക്കുറി സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. എന്നാല്‍, സംഘടനാ പ്രതിനിധികള്‍ പുരസ്കാരം ഏറ്റുവാങ്ങുന്ന സമയത്ത് അവരുടെ രാജ്യം അടിയന്തരാവസ്ഥയില്‍. ജിഹാദിസ്റ് ഭീഷണി കണക്കിലെടുത്താണ് ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 24ന് പ്രസിഡന്റിന്റെ സുരക്ഷാ വാഹന വ്യൂഹത്തില്‍പ്പെട്ട ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും ലിബിയയുമായുള്ള അതിര്‍ത്തി അടച്ചതും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ എത്ര ദുര്‍ബലമാണെന്നു കൂടിയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

നൊബേല്‍ സമ്മാനദാനചടങ്ങിന്റെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം

നൊബേല്‍ സമാധാന ദാന ചടങ്ങിന്റെ സുരക്ഷാ മാനദണ്ഡങ്ങളില്‍ നോര്‍വീജിയന്‍ അധികൃതര്‍ മാറ്റം വരുത്തി. കഴിഞ്ഞ വര്‍ഷം ടിക്കറ്റില്ലാതെ ഒരാള്‍ വേദിയിലേക്ക് ഇടിച്ചു കയറിയ സംഭവം കണക്കിലെടുത്താണ് മാറ്റം.

മെക്സിക്കോയില്‍നിന്നുള്ള ആക്ടിവിസ്റ്റായ അദാന്‍ കോര്‍ട്ടേസ് സലാസ് ആണ് കഴിഞ്ഞ വര്‍ഷം ടിക്കറ്റോ അക്രഡിറ്റേഷനോ ഐഡി കാര്‍ഡോ പോലും കാണിക്കാതെ ഹാളില്‍ കടന്നുകൂടിയത്.

പോയ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം പാകിസ്ഥാന്‍കാരി മലാല യൂസഫ്സായിക്കും ഇന്ത്യക്കാരന്‍ കൈലാഷ് സത്യാര്‍ഥിക്കും നല്‍കുമ്പോള്‍ വേദിയില്‍ വരെ ചെന്നു കയറാന്‍ ഈ അക്ടീവിസ്റിന് സാധിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മാറ്റങ്ങള്‍.

നൊബേല്‍ സമ്മാന വിതരണം: സ്റ്റോക്ക്ഹോമില്‍ സുരക്ഷ അതിശക്തം

നൊബേല്‍ സമ്മാന വിതരണചടങ്ങിനു മുന്നോടിയായി സ്വീഡിഷ് അധികൃതര്‍ സ്റോക്ക്ഹോമില്‍ സുരക്ഷാ സന്നാഹങ്ങള്‍ കര്‍ക്കശമാക്കി.

ഡിസംബര്‍ 10 ന് (വ്യാഴം) നടക്കുന്ന ചടങ്ങില്‍ വിദേശ പ്രതിനിധികളടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നടപടികള്‍.

പരമ്പരാഗതമായ റോയല്‍ ബാങ്കറ്റ് അടക്കമുള്ള പരിപാടികളാണ് അവാര്‍ഡ് ദാനചടങ്ങിനോടനുബന്ധിച്ച് നടക്കുന്നത്. ആയിരത്തിലേറെ അതിഥികള്‍ എത്തിച്ചേരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്