• Logo

Allied Publications

Europe
ജര്‍മനിയില്‍ അഭയാര്‍ഥികളുടെ എണ്ണം ഒരു മില്യനിലേക്ക്
Share
ബര്‍ലിന്‍: നവംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ജര്‍മനിയില്‍ ഈ വര്‍ഷം രജിസ്റര്‍ ചെയ്തിരിക്കുന്നത് 964,574 അഭയാര്‍ഥികളെയാണ്. ഈ വര്‍ഷം അഭയാര്‍ഥികളുടെ എണ്ണം ഒരു മില്യന്‍ തികയുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി.

ശൈത്യകാലം കടുത്തിട്ടും രാജ്യത്തേക്കെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കാണുന്നില്ല. എട്ടു ലക്ഷം അഭയാര്‍ഥികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നാണു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഓഗസ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഒന്നര മില്യന്‍ അഭയാര്‍ഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നതായി മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച ഒരു രഹസ്യ രേഖയിലും വ്യക്തമായിരുന്നു.

ഈ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ രജിസ്റര്‍ ചെയ്തിരിക്കുന്ന രാജ്യം ജര്‍മനിതന്നെയാണ്. എന്നാല്‍, ജനസംഖ്യാ അനുപാതികമായി പല ചെറുരാജ്യങ്ങളും കൂടുതല്‍ ആളുകളെ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ജര്‍മന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമാണ് അഭയാര്‍ഥികളുടെ എണ്ണം.

206,101 അഭയാര്‍ഥികളാണ് നവംബറില്‍ മാത്രം ജര്‍മനിയിലെത്തിയത്. മാസക്കണക്കനുസരിച്ചുള്ള റിക്കാര്‍ഡാണിത്.

ഇത്രയും ആളുകള്‍ രാജ്യത്ത് എത്തിയപ്പോഴുണ്ടായ ബുദ്ധിമുട്ടുകളില്‍നിന്നും രാജ്യവും സര്‍ക്കാരും ജനങ്ങളും പാര്‍ട്ടികളും ഒന്നും ഇതുവരെ വിമുക്തമായിട്ടില്ല എന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു. സാമ്പത്തികം, പാര്‍പ്പിടം, സാംസ്കാരികം സാമൂഹ്യ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളില്‍ അഭയാര്‍ഥികളും ജര്‍മനിയുമായി ഇപ്പോഴും വലിയ അന്തരത്തിലാണ്. ഇതൊക്കെ മയപ്പെടുത്തിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തലപുകഞ്ഞുള്ള ആലോചനയും ചര്‍ച്ചയും ഫലത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് ജര്‍മനി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​