• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിച്ച ഏകദിന ധ്യാനം അഭിഷേക നിറവായി
Share
മാഞ്ചസ്റര്‍: ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിച്ച ഏകദിന ധ്യാനം ദൈവസ്നേഹത്തിന്റെ സ്വര്‍ഗീയ നിറവായി. ഉച്ചയ്ക്ക് 12.30 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണു ധ്യാനത്തിനു തുടക്കമായത്. ദുരാശകളെയും അഹന്തയും മാറ്റിനിര്‍ത്തി ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞ് അതിന്റെ നന്മയില്‍ ജീവിതം നയിക്കാന്‍ ഫാ. ഫിലിപ്പ് ധ്യാന മധ്യേ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മാഞ്ചസ്ററിലും പരിസര പ്രദേശങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ധ്യാനമാണ് ക്രമീകരിച്ചിരുന്നത്. സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടന്ന ധ്യാനത്തിനു ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പ്രതിസന്ധികളെ തരണം ചെയ്തു ജീവിത വിജയത്തിനുതകുന്ന ചിന്തകള്‍ കുട്ടികളുടെ മനസില്‍ കോറിയിട്ടു കൊണ്ടാണ് യുവജന ധ്യാനം സമാപിച്ചത്. ധ്യാനത്തെത്തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ കാര്‍മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. മാത്യൂ കരിയിലക്കുളം എന്നിവര്‍ കുമ്പസാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

ധ്യാനപരിപാടികളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നന്ദി പറഞ്ഞു.

ഇടവകയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ക്രിസ്മസ് കരോള്‍ സര്‍വീസ് 18നും പിറവി തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ 24നു രാത്രി എട്ടു മുതലും ആരംഭിക്കുമെന്ന് വികാരി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്