• Logo

Allied Publications

Europe
സെന്‍ട്രല്‍ മാഞ്ചസ്ററില്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മങ്ങള്‍ 24ന്
Share
മാഞ്ചസ്റര്‍: സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പിറവി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24ന് (വ്യാഴം) വൈകുന്നേരം 6.30ന് ആരംഭിക്കും. ഇടവകയിലെ വിവിധ യൂണിറ്റുകള്‍ വഴിയുള്ള ക്രിസ്മസ് കരോള്‍ സര്‍വീസിനു 24നു തുടക്കമാകും.

റഷോം, ലോംഗ്സൈറ്റ്, ലെവന്‍ഷ്യൂം, ഫാളോഫീല്‍ഡ്, ആര്‍ട്വിക്, വിതിംഗ്ട്ടണ്‍, ബര്‍ണേജ് ഏരിയായിലൂടെയാണു കരോള്‍ സര്‍വീസ്. കരോളിലൂടെ കിട്ടുന്ന തുക കാന്‍സര്‍ രോഗബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നു ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

24നു വൈകുന്നേരം 6.30നും 25നു രാവിലെയും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 23നു വൈകുന്നേരവും 24 നും കുമ്പസാരത്തിനു സൌകര്യം ഉണ്ടായിരിക്കും. 27നു റഷോമിലെ സെന്റ് എഡ്വേര്‍ഡ് ദേവാലയത്തില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും. 31നു രാത്രി 8.30നു ന്യൂഈയര്‍ കുര്‍ബാനക്ക് തുടക്കമാകും. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളും അരങ്ങേറും. സാല്‍ഫോര്‍ഡ് രൂപത ബിഷപ് ജോണ്‍ അര്‍ണോള്‍ഡ് മുഖ്യാതിഥിയായി പരിപാടികളില്‍ പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും. ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

തിരുക്കര്‍മങ്ങളിലും സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷപരിപാടികളിലും പങ്കെടുക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​വും ദീ​പ നി​ശാ​ന്തു​മാ​യും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.