• Logo

Allied Publications

Europe
പാരീസില്‍ ഡോ.തോമസ് ഐസക് എംഎല്‍എ യുടെ പോക്കറ്റടിച്ചു
Share
പാരീസ്: ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാരീസിലെത്തിയ മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് എംഎല്‍എയുടെ പോക്കറ്റടിച്ചു.

നഗരം ചുറ്റിക്കാണാനിറങ്ങിയ ഡോ. തോമസ് ഐസക് മോണാലിസയുടെ പെയിന്റിംഗ് പ്രദര്‍ശിപ്പിക്കുന്ന ലൂവ്ര് മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തായ തൊടുപുഴ സ്വദേശി കെ.കെ അനസിനോടൊപ്പമാണ് അദ്ദേഹം മ്യൂസിയത്തില്‍ എത്തിയത്. ബാഗില്‍ നിന്നും 200 ഡോളറാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഭാഗ്യംകൊണ്ടു പാസ്പോര്‍ട്ട് നഷ്ടപ്പെട്ടില്ല.

മുമ്പും പാരീസില്‍ വന്നിട്ടുണ്െടങ്കിലും മോണാലിസയുടെ പെയിന്റിംഗ് കണ്ടിട്ടില്ലാത്തതിനാല്‍ ലൂവ്ര് മ്യൂസിയം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡാവിഞ്ചി, പിക്കാസോ, മോണെ തുടങ്ങിയവരുടെ പെയിന്റിംഗുകള്‍ അദ്ദേഹം ആസ്വദിച്ചു.

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ.തോമസ് ഐസക് പാരീസില്‍ എത്തിയത്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുതകുന്ന മാലിന്യ സംസ്കരണം എന്നതായിരുന്നു വിഷയം. ജൈവ മാലിന്യങ്ങളുടെ കംപോസ്റിഗ് ആണ് ഇതിനുള്ള പോംവഴി എന്ന് അദ്ദേഹം സെമിനാറില്‍ പറഞ്ഞു.

സെമിനാറില്‍ പങ്കെടുത്ത അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ, ഇറ്റലിയിലെ ട്രെവിസോ, സ്ളോവെനിയയിലെ ലുബിയാന, ഇംഗ്ളണ്ടിലെ ബ്രിസ്ടല്‍, ഫ്രാന്‍സിലെ പാരീസ് ഉള്‍പ്പടെയുള്ള മൂന്നു നഗരങ്ങളിലെ പ്രതിനിധികള്‍ ഇതേ അഭിപ്രായം ആണ് പ്രകടിപ്പിച്ചത്. ജൈവ മാലിന്യത്തിന് കംപോസ്റിംഗ്, അജൈവ മാലിന്യങ്ങള്‍ക്ക് റീയൂസ്, റീ സൈക്ളിംഗ് തുടങ്ങിയ രീതികള അവലംബിച്ച് കൊണ്ട് ലാന്റ്ഫില്ലിംഗും ഇന്‍സിനറേഷനും ഏതാനും വര്ഷം കൊണ്ട് ഇല്ലാതാക്കാന്‍ പോവുകയാണെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

ഫ്രാന്‍സിലെ പരിസ്ഥിതി മന്ത്രിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പാരീസ് ഡെപ്യൂട്ടി മേയറും യൂറോപ്യന്‍ യൂണിയന്റെ പ്രധാന കണ്‍സല്‍ട്ട ന്റുമാരും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ