• Logo

Allied Publications

Europe
ജര്‍മനിയുടെ സിറിയന്‍ ദൌത്യത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
Share
ബര്‍ലിന്‍: ഫ്രാന്‍സും മറ്റു സഖ്യകക്ഷികളും സിറിയയിലെ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കെതിരേ നടത്തുന്ന ആക്രമണത്തില്‍ ജര്‍മനി സഹായം നല്‍കും. ഇതു സംബന്ധിച്ച നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഒരുപോലെ പിന്തുണച്ച പ്രമേയം പരാജയപ്പെടാന്‍ സാധ്യത വിരളമായിരുന്നു. വോട്ടെടുപ്പില്‍ 445 എംപിമാര്‍ സൈനിക ഇടപെടലിനെ അനുകൂലിച്ചു, 146 പേര്‍ മാത്രമാണ് എതിര്‍ത്തത്.

ടൊര്‍ണാഡോ നിരീക്ഷണ വിമാനങ്ങള്‍, വിമാനങ്ങള്‍ക്ക് നിലത്തിറങ്ങാതെ ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ടാങ്കര്‍, ഒരു ചരക്ക് വിമാനം, 1200 സൈനികര്‍ എന്നിവരെ സിറിയയിലേക്കു നിയോഗിക്കാനാണ് പാര്‍ലമെന്റ് അനുമതി നല്‍കിയിരിക്കുന്നത്. സൈനികര്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കില്ല.

അതേസമയം, ജര്‍മനിയുടെ സൈനിക ഇടപെടല്‍ ഐഎസിന്റെ രോഷം രാജ്യത്തിനു നേരേ തിരിയാന്‍ ഇടയാക്കുമെന്ന ഭീതിയും പൊതുജനങ്ങള്‍ക്കിടയില്‍ പടരുകയാണ്. ഇതു സംബന്ധിച്ചു നടത്തിയ അഭിപ്രായ സര്‍വേയില്‍, 58 ശതമാനം പേരും സൈനിക ഇടപെടലിനെ അനുകൂലിക്കുന്നു എങ്കില്‍ പോലും ഇവരില്‍ പകുതിയിലേറെ പേര്‍ പറയുന്നത് ജര്‍മനി നേരിട്ടു യുദ്ധം ചെയ്യരുതെന്നും സഖ്യകക്ഷികളെ സഹായിക്കുക മാത്രം ചെയ്താല്‍ മതിയെന്നുമാണ്.

37 ശതമാനം പേര്‍ എല്ലാ തരത്തിലുമുള്ള സൈനിക ഇടപെടലിനെ എതിര്‍ക്കുന്നു. 34 ശതമാനം പേര്‍ മാത്രമാണ് ജര്‍മനി നേരിട്ട് യുദ്ധത്തിനിറങ്ങണമെന്ന് ആവശ്യപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍