• Logo

Allied Publications

Europe
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന വാര്‍ഷിക നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം
Share
ലിവര്‍പൂള്‍: ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന മൂന്നു ദിവസത്തെ വാര്‍ഷിക നവീകരണ ധ്യാനം തുടങ്ങി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്ത് നേതൃത്വം നല്‍കുന്ന ധ്യാനത്തിന് നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

വെള്ളി വൈകുന്നേരം അഞ്ചിന് ഫാ. ആന്റണി തെക്കനാത്തും സീറോ മലബാര്‍ ലിവര്‍പൂള്‍ ചാപ്ളെയിന്‍ ഫാ. ജിനോ അരീക്കാട്ടും കാര്‍മികരായ വിശുദ്ധ കുര്‍ബാനയോടെ തുടക്കം കുറിച്ചു. ബ്രദര്‍ ടോമി പുതുക്കാട് വചന പ്രഘോഷണം നടത്തി. ഫാ. ആന്റണി തെക്കനാത്ത് വചന സന്ദേശത്തില്‍ ദൈവത്തെ അറിയുമ്പോള്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ വിശുദ്ധ ബൈബിളിന്റെ വെളിച്ചത്തില്‍ വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കി.

ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയും ധ്യാനം നടക്കും.

സ്പിരിച്വല്‍ ഷെയറിംഗ്, കൈ വയ്പ് ശുശ്രൂഷ, സൌഖ്യ പ്രാര്‍ഥന, കൌന്‍സിലിംഗ്, കുമ്പസാരം, ദിവ്യബലി എന്നിവ ധ്യാന ദിവസങ്ങളില്‍ ഉണ്ടായിരിക്കും.

ചെറിയ നോമ്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരു പുതിയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ മലയാളികളെയും ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ളയിന്‍ ഫാ. ജിനോ അരീക്കാട്ട് സ്വാഗതം ചെയ്തു. കാര്‍ പാര്‍ക്കിംഗ് സൌകര്യം ലഭ്യമാണ്.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.