• Logo

Allied Publications

Europe
അഫ്ഗാനില്‍നിന്നുള്ള അഭയാര്‍ഥികളെ നിയന്ത്രിക്കും: മെര്‍ക്കല്‍
Share
ബര്‍ലിന്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ജര്‍മനി സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്വന്തം രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി, ജനങ്ങള്‍ അഭയാര്‍ഥികളാകാനുള്ള സാധ്യത കുറയ്ക്കേണ്ടത് അഫ്ഗാന്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും മെര്‍ക്കല്‍ ഓര്‍മിപ്പിച്ചു. കര്‍സായി ഇതിനോടു യോജിക്കുകയും ചെയ്തു.

ജര്‍മനിയില്‍ ഈ വര്‍ഷം പത്തു ലക്ഷത്തോളം അഭയാര്‍ഥികള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഇതില്‍ പകുതിയും സിറിയക്കാരായിരിക്കും. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരാണ്.

അഫ്ഗാനിസ്ഥാനില്‍ ജര്‍മന്‍ സൈന്യത്തിനു സഹായം നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന അഫ്ഗാന്‍കാര്‍ക്കു ജര്‍മനി അഭയം നല്‍കും. അല്ലാതെ, മെച്ചപ്പെട്ട ജീവിതം മാത്രം ലക്ഷ്യമാക്കി വരുന്നവരെ തിരിച്ചയയ്ക്കാന്‍ മടിക്കില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

അഭയാര്‍ഥികളുടെ എണ്ണം ജര്‍മനി കര്‍ക്കശമായി നിയന്ത്രിക്കണമെന്നു രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സംഘടനയുടെ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ധാര്‍മികമായി നോക്കിയാല്‍ അഭയാര്‍ഥികളെ മുഴുവന്‍ സ്വീകരിക്കണം. ഭരണഘടനയും ജര്‍മനിയുടെ ചരിത്രവും അതുതന്നെയാണ് അനുശാസിക്കുന്നത്. എന്നാല്‍, പ്രയോഗികമായി ചിന്തിക്കുമ്പോള്‍ എണ്ണം നിയന്ത്രിച്ചേ മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിധി ഇതിനകം പിന്നിട്ടു കഴിഞ്ഞ് നിലയ്ക്ക് അഭയാര്‍ഥികളെ സഹായിക്കുന്ന കാര്യത്തില്‍ മുസ്ലിംകള്‍ പ്രത്യേകം ഉത്തരവാദിത്വം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ ജര്‍മനിയിലെ മുസ്ലിം ജനസംഖ്യ 25 ശതമാനം വര്‍ധിച്ചെന്നാണു കണക്കുകളില്‍ വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.