• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഐക്യദിനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു
Share
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് രൂപവത്കൃതമായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ വിഘടിച്ചു നിന്ന ഇരുവിഭാഗങ്ങളും ചേര്‍ന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നടന്ന ഐക്യദിനം ഡിസംബര്‍ ഒന്നിനു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ഇലക്ഷന്‍ കമ്മീഷണറായിരുന്ന ടി.എന്‍. ശേഷന്റെയും കെല്‍ട്രോണ്‍ ചെയര്‍മാനുമായിരുന്ന കെ.പി.പി. നമ്പ്യാരുടെയും നേതൃത്വത്തില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടന ഇന്ന് ആഗോളവ്യാപകമായി 55 ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഏക സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സില്‍. ആശയപൊരുത്തമില്ലാതെ രണ്ടായി പിരിയുകയും പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ വീണ്ടും ഒരുമിച്ച് സഹകരിക്കാനും പ്രവര്‍ത്തിക്കാനും തീരുമാനിക്കുകയായിരുന്നു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയ്യുന്ന സേവനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പ്രകീര്‍ത്തിച്ചു. പ്രവാസികള്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തതും അദ്ദേഹം ഓര്‍മിച്ചു.

ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസി കാര്യമന്ത്രി കെ.സി. ജോസഫ്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ ഐഎഎസ്, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറിയും മുന്‍മന്ത്രിയുമായ ജെ. അലക്സാണ്ടര്‍ ഐഎഎസ്, ക്രിസ്റി ഫെര്‍ണാണ്ടസ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികളായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, വി.സി. പ്രവീണ്‍, ജോണി കുരുവിള, എ.എസ്. ജോസ്, ജോസഫ് കില്ലിയാന്‍, സിറിയക് തോമസ്, സോമന്‍ ബേബി, മാത്യു ജേക്കബ്, എം.സി. സെബാസ്റ്യന്‍, വര്‍ഗീസ് പനയ്ക്കല്‍, ജോര്‍ജ് കുളങ്ങര തുടങ്ങി ഇന്ത്യയിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്നുള്ള പ്രതിനിധികള്‍ക്കു പുറമേ മിഡില്‍ ഈസ്റ്, ഫാര്‍ ഈസ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ റീജണുകളില്‍നിന്നും മുന്നൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.