• Logo

Allied Publications

Europe
അബേദ്കര്‍ ജയന്തി: ഉപന്യാസ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് വിജയം
Share
വിയന്ന: ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറിന്റെ 125ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിയന്നയിലെ ഇന്ത്യന്‍ എംബസി ന ടത്തിയ ഉപന്യാസ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥി ടോണി ജോര്‍ജ് ഒന്നാം സമ്മാനം കരസ്ഥമാക്കി.

നവംബര്‍ 26ന് വിയന്നയിലെ ഇന്ത്യന്‍ മിഷന്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് മിശ്ര ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടന്നത്. 11 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 400 മുതല്‍ 600 വരെ വാക്കുകളിലും 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 800 മുതല്‍ 1000 വാക്കുകള്‍ വരെയുമായിരുന്നു ഉപന്യാസം.

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഉപന്യാസ മത്സരത്തില്‍ വിയന്ന ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥി ടോണി ജോര്‍ജ് ഒന്നാം സമ്മാനം നേടി. തൊടുപുഴ മുതലക്കോടം ചീരംകുന്നേല്‍ മാര്‍ട്ടിന്റെയും ആന്‍സിയുടെയും മകനാണ് ടോണി.

മാത്യൂസ് കിഴക്കേക്കര, തട്ടില്‍ ബാബു നടക്കിലാന്‍, തോമസ് ഇലഞ്ഞിക്കല്‍, ഷീന ഗ്രിഗറി, നൈനാന്‍ എന്നിവര്‍ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ചടങ്ങില്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ഇന്ത്യന്‍ അംബാസഡര്‍ രാജീവ് മിശ്ര സമ്മാന ദാനം നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്