• Logo

Allied Publications

Europe
ഹരിത രാജ്യങ്ങളുടെ റാങ്കിംഗില്‍ ഡെന്‍മാര്‍ക്കിന് ഇടിവ്
Share
പാരീസ്: ലോക ഊര്‍ജ കൌണ്‍സില്‍ തയാറാക്കിയ ഹരിത രാജ്യങ്ങളുടെ പട്ടികയില്‍ ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

2013 മുതല്‍ ഡെന്‍മാര്‍ക്കില്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയതാണ് ഈ ഇടിവിനു പ്രധാന കാരണം. എന്നാല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ മറ്റു രാജ്യങ്ങള്‍ ഡെന്‍മാര്‍ക്കിന്റെയത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് ഡാനിഷ് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റോസ്മൂസന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പറഞ്ഞത്.

ഉച്ചകോടിയില്‍ യുഎസും ജര്‍മനിയും അടക്കമുള്ള ലോക രാജ്യങ്ങളുടെ നേതാക്കള്‍ പരിസ്ഥിത സംരക്ഷണത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനെക്കുറിച്ചും ആഗോള താപനം കുറയ്ക്കുന്നതിനെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചെങ്കിലും വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രമേയം പോലുമില്ലാതെയാണ് ഉച്ചകോടിക്കു തിരശീല വീണത്.

ഉച്ചകോടിയുടെ നിഷ്ഫലത വ്യക്തമാക്കുന്നതായിരുന്നു ഡെന്‍മാര്‍ക്കിന്റെ അവകാശവാദവും തൊട്ടു പിന്നാലെ വന്ന ഹരിത രാജ്യ പട്ടികയും.

ഉച്ചകോടി സമാപിച്ചെങ്കിലും മൂന്നു തട്ടുകളിലായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഏറ്റവും താഴേത്തട്ടില്‍ നടക്കുന്ന അനൌപചാരിക ചര്‍ച്ചകളുടെ ഫലങ്ങള്‍ വരെ സ്വാംശീകരിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കുമെന്നുമാണ് ഉച്ചകോടിയുടെ സംഘാടകര്‍ പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​