• Logo

Allied Publications

Europe
കാലാവസ്ഥാ ഉടമ്പടി വേണം, നമ്മുടെ കുട്ടികള്‍ക്കായി: മെര്‍ക്കല്‍, ഒബാമ
Share
പാരീസ്: നമ്മുടെ കുട്ടികളെ ഓര്‍ത്ത്, വരും തലമുറകളെ ഓര്‍ത്ത്, കാലാവസ്ഥാ ഉടമ്പടി യാഥാര്‍ഥ്യമാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. പാരീസില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭൂമിയുടെ ഭാവിയോര്‍ത്ത് വ്യക്തമായ സന്ദേശം നല്‍കാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കു സാധിക്കണം. ജര്‍മനി ഇതിനായി സാധിക്കുന്ന എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. 1990ലേതിനെ അപേക്ഷിച്ച് 2050 ആകുമ്പോള്‍ അഞ്ച് ശതമാനം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജര്‍മനിയുടെ ഊര്‍ജ ആവശ്യങ്ങളില്‍ 27 ശതമാനവും ഇപ്പോള്‍ നിറവേറ്റപ്പെടുന്നത് പാരമ്പര്യേതര സ്രോതസുകള്‍ ഉപയോഗിച്ചാണ്. ജര്‍മനി അടക്കം ഏതു രാജ്യത്തിനും ഇത്തരം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ സമ്പദ് വ്യവസ്ഥയില്‍ തന്നെ അഴിച്ചു പണി ആവശ്യമായി വരുമെന്നും മെര്‍ക്കല്‍ ഓര്‍മിപ്പിച്ചു.

വ്യാവസായിക രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചാല്‍ മാത്രം പോരാ. വികസ്വര രാജ്യങ്ങള്‍ക്ക് പുരോഗതി ഉറപ്പാക്കിക്കൊണ്ട് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുകയും വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആഗോള താപനം തടയുന്നതില്‍ പാരീസ് ഉച്ചകോടി നിര്‍ണായക വഴിത്തിരിവാകുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. അടുത്ത തലമുറ കാത്തിരിക്കുന്നു, അര്‍ഥവത്തായ ഒരു ഉടമ്പടി ആവശ്യമാണ് മെര്‍ക്കലിന്റെ അഭിപ്രായത്തിനു സമാനമായി അദ്ദേഹവും വ്യക്തമാക്കി.

നേതാക്കളുടെ മെനു ഇങ്ങനെ

ഏകദേശം 150 രാജ്യങ്ങളില്‍നിന്ന് പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും രാജാക്കന്‍മാരുമൊക്കെ എത്തിച്ചേര്‍ന്നിരിക്കുന്ന പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍. ഇവരൊക്കെ എന്തായിരിക്കും ഉച്ചയ്ക്കു കഴിക്കുക?

75 മിനിറ്റാണ് ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ ലഞ്ചിന് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് വിളമ്പുന്നത് ഫോര്‍ കോഴ്സ് മെനു. രാജ്യത്തെ ഏറ്റവും പ്രമുഖരായ അഞ്ച് പാചക വിദഗ്ധര്‍ ചേര്‍ന്നാണിവ തയാറാക്കിയിരിക്കുന്നത്.

ഫ്രാന്‍സിന് പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വിഭവങ്ങളാണത്രെ ഒരുക്കിയിരിക്കുന്നത്. എല്ലാം പൂര്‍ണമായി ജൈവ രീതിയില്‍ ഉത്പാദിപ്പിച്ചവ.

ഫ്രീന്യൂസ് ടേണിപ് സൂപ്പിലായിരിക്കും തുടക്കം. കൂടെ ഫ്ളോറല്‍ സ്റീമില്‍ പാകം ചെയ്ത സ്കാലപ്സ്. ചിക്കന്‍, സെലറി, ചീര തുടങ്ങിയവ പിന്നാലെ. ചീസ് കോഴ്സാണ് അടുത്തത്. വൈന്‍ സെക്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.