• Logo

Allied Publications

Europe
ക്രിസ്തീയ ഭക്തിഗാന ആല്‍ബം 'അനുപമസ്നേഹം' പുറത്തിറക്കി
Share
ബര്‍ലിന്‍: 1988, 1999, 2001, 2003 എന്നീ വര്‍ഷങ്ങള്‍ക്കു ശേഷം സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലര്‍ സുഗന്ധവുമായി കുമ്പിള്‍ ക്രിയേഷന്‍സ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം 'അനുപമസ്നേഹം'പുറത്തിറക്കി.

മലയാള സിനിമാ ഗാനങ്ങള്‍ക്ക് ചന്ദനലേപ സുഗന്ധം പുരട്ടിയ രചയിതാവും സാഹിത്യകാരനും തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ്ചാന്‍സലറുമായ ഡോ. കെ. ജയകുമാറും ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് ചെയറുമായ പ്രഫ. ഡോ. സ്കറിയ സക്കറിയയും ചേര്‍ന്ന് ആല്‍ബത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു. ട്യൂബിംഗനിലെ ഗുണ്ടര്‍ട്ട് ചെയറില്‍ നടന്ന ചടങ്ങില്‍ ഡോ. കെ. ജയകുമാറില്‍ നിന്നും ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മൈനെ വെല്‍റ്റ് മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറമ്പില്‍ ആല്‍ബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.

എഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റഡീസിന്റെ മേധാവി ഡോ. ഹൈക്കെ ഓബര്‍ലിന്‍, ഡബ്ള്യുഎംസി ഗ്ളോബല്‍ അഡ്വൈസറി ബേര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, വേള്‍ഡ് മലയാളി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍, സെക്രട്ടറി മേഴ്സി തടത്തില്‍, യൂറോപ്യന്‍ മലയാളി റൈറ്റേഴ്സ് ഫോറം ചെയര്‍മാന്‍ എഡ്വേര്‍ഡ് നസ്രേത്ത്, രശ്മി ദ്വൈവാരിക ചീഫ് എഡിറ്റര്‍ തോമസ് ചക്യാത്ത്, ദീപിക സ്വിറ്റ്സര്‍ലന്‍ഡ് പ്രതിനിധി ജേക്കബ് മാളിയേക്കല്‍, കേളി ജനറല്‍ സെക്രട്ടറി ജിനു കളങ്ങര, ബേബി കലയംകേരില്‍, വര്‍ഗീസ് കാച്ചപ്പിള്ളി, വിനോദ് ബാലകൃഷ്ണ, സാബു ജേക്കബ് ആറാട്ടുകുളം, ഈനാശു തലക് (ഫ്രാന്‍സ്), സിഡിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുമ്പിള്‍ ക്രിയേഷന്‍സ് ഡയറക്ടര്‍ ജോസ് കുമ്പിളുവേലില്‍ സ്വാഗതവും ജെന്‍സ് നന്ദിയും പറഞ്ഞു.

ഫാ. ജി.ടി ഊന്നുകല്ലിലും ജോസ് കുമ്പിളുവേലിയുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പ്രതിഭാധനരായ ജോജി ജോണ്‍സ്, കെപിഎസി ജോണ്‍സന്‍, സാബു ജോണ്‍, കെ.ജെ.ആന്റണി എന്നിവരെ കൂടാതെ ജര്‍മന്‍ മലയാളിയായ ബ്രൂക്ക്സ് വര്‍ഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, കെസ്റര്‍, വില്‍സന്‍ പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്, ശ്രേയ ജയദീപ്, രാഹുല്‍, സിറിയക് സാബു തുടങ്ങിയവരാണ് ഇതില്‍ പാടിയിരിക്കുന്നത്.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ തയാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് അനുപമസ്നേഹം. അനുപമസ്നേഹം സിഡി പോസ്റുവഴിയായും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ജോസ് കുമ്പിളുവേലില്‍: 0049 2232962366, 0049 1774600227, ഋാമശഹ:ഷസൌാുശഹ@ഴാമശഹ.രീാ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​