• Logo

Allied Publications

Europe
കലാമേളയില്‍ കറുത്ത കുതിരകളായി യോക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണ്‍
Share
ലണ്ടന്‍: യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങിയപ്പോള്‍ യോക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണ്‍ 51 പോയിന്റോടെ നാലാം സ്ഥാനം നേടി. ഈ കലാമേളയില്‍ വന്നു മത്സരങ്ങളില്‍ ഏറ്റവും ആവേശം നിറച്ച റീജണും യോക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണ്‍ എന്ന പേരും പരക്കെ അറിയപ്പെട്ടുകഴിഞ്ഞു. ഇത്തവണ ഏറ്റവും ആദ്യം റീജണല്‍ കലാമേള സംഘടിപ്പിക്കുമ്പോള്‍ നാഷണല്‍ കലാമേള ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനം തുടങ്ങി വയ്ക്കുവാന്‍ യോക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണിനു കഴിഞ്ഞു

അടുത്ത നാളുകളില്‍ യുക്മയില്‍ ചേര്‍ന്ന യോര്‍ക്ക് മലയാളി അസോസിയേഷന്‍ തങ്ങളുടെ പ്രാതിനിധ്യം അറിയിച്ചുകൊണ്ട് വിവിധ ഇനങ്ങളില്‍ മത്സരിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തത് റീജണിനു കരുത്തേകി. ജൂണിയേഴ്സ് പ്രസംഗ മത്സരത്തില്‍ റിച്ചാര്‍ഡ് പറയരുത്തോട്ടം രണ്ടാം സ്ഥാനം നേടിയപ്പോള്‍ സീനിയേഴ്സ് ക്ളാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഡാനി ജോണി ആന്‍ഡ് ടീമിന്റെ വ്യത്യസ്തതയാര്‍ന്ന അവതരണം കാണികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.

അസോസിയേഷന്റെ പോയിന്റ് പട്ടികയില്‍ 43 പോയന്റോടെ നാലാം സ്ഥാനത്തെത്തിയ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (ടഗഇഅ), ഈ റീജണിനു ഒരു മുതല്‍കൂട്ടു തന്നെയാണ് എന്ന് എടുത്തു പറയേണ്ടതാണ്.

സംഘഗാനത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ടഗഇഅ മത്സരവേദിയില്‍ ശ്രോതാക്കള്‍ക്ക് ഒരു വിസ്മയമായി. പാശ്ചാത്യ സംഗീതത്തില്‍ മാത്രമല്ല കര്‍ണാടക സംഗീതവും ഇഴുകി ചേര്‍ത്ത് തയാര്‍ ചെയ്ത സംഘ ഗാനം ആരാധകരെ അത്ഭുതപ്പെടുത്തി

കരുത്തരായ മറ്റു റീജണുകളുടെ മിന്നുന്ന പ്രകടനങ്ങള്‍ കണ്ട്, തെല്ലൊരമ്പരപ്പോടെ വേദിയില്‍ ഇറങ്ങിയ ഷെഫീല്‍ഡ് തിരുവാതിര ടീം അംഗങ്ങള്‍ തങ്ങളുടെ ചെറിയ പിഴവുകള്‍ക്കു പോലും കനത്ത വില നല്കേണ്ടി വരും എന്ന ബോധ്യത്തോടെ ക്രിത്യതയാര്‍ന്ന ചുവടുകള്‍ വച്ചപ്പോള്‍ കാണികള്‍ക്ക് അത് ദൃശ്വാനുഭവമായി.

ജൂണിയേഴ്സ് ക്ളാസിക്കല്‍ ഗ്രൂപ്പില്‍ രണ്ടാം തവണയും ടഗഇഅ ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് അടുത്ത വര്‍ഷം ഒന്നാം സ്ഥാനം കരസ്ഥമാക്കാനുളള ഒരു പ്രചോദനം ആയി കണക്കാക്കാം.

ലളിതഗാന മത്സരങ്ങളില്‍, സീനിയേഴ്സ് വിഭാഗത്തില്‍ ഹരികുമാര്‍ വാസുദേവനും കിഡ്സ് വിഭാഗത്തില്‍ ജിയ ഹരികുമാറും ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ട്, അച്ഛനും മകളും യുക്മയുടെ ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ചു. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള ഹരിയുടെ പ്രകടനം എതു കലാമേളകളെയും വെല്ലുന്ന തരത്തിലുള്ളതായിരുന്നു. സ്ത്രീകള്‍ ആധിപത്യം പുലര്‍ത്തുന്ന നാടോടി നൃത്തത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ ഷെറിന്‍ ജോസ് മിന്നുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പ്രസംഗ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം വഴുതിപ്പോയ ഒന്നാം സ്ഥാനം ഈ വര്‍ഷം കൈയടക്കാന്‍ ഷെഫീല്‍ഡ് ടഗഇഅ ക്ക് കഴിഞ്ഞു. കര്‍ശനമായ സമയ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടത്തിയ പ്രസംഗ മത്സരത്തില്‍, റീജണ്‍ സെക്രട്ടറി കൂടിയായ വര്‍ഗീസ് ഡാനിയലിന്റെ തെളിമയാര്‍ന്ന അവതരണത്തോടെയുള്ള വാക്ചാതുരി ശ്രാതാക്കള്‍ക്ക് പ്രസംഗകലയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തുറന്നു കൊടുക്കുകയായിരുന്നു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തോടുകൂടി യോക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണ്‍ യുക്മ കലാമേളകളില്‍ തങ്ങളുടെ ശക്തി തെളിയിക്കുമെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.