• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിനു വര്‍ണാഭമായ തുടക്കം
Share
ലണ്ടന്‍: യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടു വിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകനുമായ വിനീത് ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.

ഹണ്ടിംഗ്ടണിലെ യുക്മ ദേശീയ കലാ മേളയോടനുബന്ധിച്ചു നിറഞ്ഞു കവിഞ്ഞ കലാസ്വാദകരെ സാക്ഷി നിര്‍ത്തി പ്രൌഡോജ്വലമായ വേദിയിലാണു യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. യുക്മാ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറിയും യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ പ്രൊഡക്ഷന്‍ സുപ്പര്‍ വൈസറുമായ സജീഷ് ടോം, വൈസ് പ്രസിഡന്റും യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ ഫിനാന്‍സ് കണ്‍ട്രോളറുമായ മാമ്മന്‍ ഫിലിപ്പ്, സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍, യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ മുഖ്യ ശില്‍പ്പികളും സാംസ്കാരിക വേദി അംഗങ്ങളുമായ ഹരീഷ് പാലാ, ജോയ് അഗസ്തി, റോയ് കാഞ്ഞിരത്താനം, ഗര്‍ഷോം ടിവി മാനേജിംഗ് ഡയറക്ടര്‍ ജോമോന്‍ കുന്നേല്‍, ടെക്നിക്കല്‍ കോഓര്‍ഡിനേറ്റര്‍ സോജി ഡിവൈസസ് എന്നിവരും സന്നിഹിതരായിരുന്നു.

യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ ആദ്യ റൌണ്ട് മത്സരങ്ങള്‍ നവംബര്‍ 29നു ബര്‍മിംഹാമിനടുത്ത് വൂള്‍വര്‍ഹാംടനിലാണ് നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ സണ്ണിയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഫഹദും ചേര്‍ന്നാണു വിധി നിര്‍ണയം നടത്തുന്നത്.

യുകെ മലയാളികളുടെ സംഗീത സങ്കല്‍പ്പത്തിനു മിഴിവേകുന്ന തിളക്കമാര്‍ന്ന സംഗീത മത്സരങ്ങളില്‍ പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും വിജയിപ്പിക്കണമെന്നു യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജീഷ് ടോം, രക്ഷാധികാരി ഏബ്രഹാം ജോര്‍ജ്, വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ഹരീഷ് പാലാ (ചീഫ് കോഓര്‍ഡിനേറ്റര്‍) 07578148446.

വിലാസം: ഡഡഗഗഇഅ ഒഅഘഘ, ണഛഛഉഇഞഛടട ഘഅചഋ, ആകഘടഠഛച, ണഛഛഘഢഋഞഒഅങജഠഛച, ണഢ14 9ആണ.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.