• Logo

Allied Publications

Europe
ജര്‍മനിയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ആഹാരം കഴിക്കാനില്ലാത്ത ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും പുതിയ സ്റാറ്റിക്സ് അനുസരിച്ച് ഒരു ദിവസം ജര്‍മനിയിലെ തൊഴിലില്ലായ്മ ഒക്ടോബറില്‍ ആറു ശതമാനമായി വളര്‍ന്നു. ഈ തൊഴില്‍ രഹിതരില്‍ 34.6 ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ സഹായം കൊണ്ട് ദിവസവും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല.

ജര്‍മന്‍ സ്റാറ്റിക്സ് ബ്യൂറോ കണക്കുകള്‍ ഉദ്ധരിച്ച് ലിങ്ക്സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സബീന സ്വിമ്മര്‍മാന്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. തൊഴില്‍ രഹിതരില്‍ 34.6 ശതമാനം പേര്‍ക്ക് രണ്ടു ദിവസം കൂടുമ്പോഴാണ് ഒരുവിധം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്.

വീടുകളുടെ വാടക, ഹീറ്റിംഗ്, കറന്റ്, വെള്ളം, അത്യാവശ്യ ഇന്‍ഷ്വറന്‍സുകള്‍ എന്നിവ കഴിഞ്ഞാല്‍ ഭക്ഷണത്തിന് ആവശ്യമായ പണം ഈ തൊഴില്‍ രഹിതര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും ഇവരെ കഷ്ടത്തിലാക്കി. ഇതിനിടയില്‍ ജര്‍മനിയില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ള ചെലവ് ജര്‍മന്‍ തൊഴില്‍ രഹിതര്‍ക്ക് ദിവസേന ഭക്ഷണത്തിനു തികയുന്ന സഹായം നല്‍കാന്‍ സര്‍ക്കാരിനെ അപ്രാപ്യമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.