• Logo

Allied Publications

Europe
ഹണ്ടിംഗ്ടണ്‍ ജനസാഗരമായി; ആറാമത് യുക്മ കലാമേളയ്ക്കു കൊടിയിറങ്ങി
Share
ലണ്ടന്‍: യുവജനോത്സവവേദികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രവാസി മലയാളി സമൂഹത്തില്‍ നടന്നുവന്ന യുക്മയുടെ ആറാമത് ദേശീയ കലാമേളയ്ക്കു കൊടിയിറങ്ങി.

ഹണ്ടിംഗ്ടണില്‍ നവംബര്‍ 21നു (ശനി) യുക്മയുടെ കീഴില്‍ വരുന്ന വിവിധ അസോസിയേഷനുകള്‍ മാറ്റുരച്ച കലാമത്സരത്തില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തി മിഡ്ലാന്‍ഡ്സ് റീജണല്‍ വ്യക്തമായ മേധാവിത്വത്തോടെ ചാമ്പ്യന്മാരായി. സൌത്ത്വെസ്റ് റീജണില്‍നിന്നുള്ള ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (ജിഎംഎ) ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫിയും നേടി. ഈസ്റ് ആംഗ്ളിയ റീജണിലെ ബാസില്‍ഡണില്‍നിന്നുള്ള സ്നേഹ സജി, റിയാ സജിലാല്‍ എന്നിവര്‍ കലാതിലക പട്ടം പങ്കിട്ടു. ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍നിന്നുള്ള ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസ് കലാപ്രതിഭ പട്ടം സ്വന്തമാക്കി.

നിറഞ്ഞസദസിനെ സാക്ഷിനിര്‍ത്തി തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തില്‍ നൂറോളം അംഗ സംഘടനകളുടെ പ്രതിനിധികള്‍, യുക്മ സ്നേഹികള്‍ പ്രവാസി മലയാളി യുക്മ സുഹൃത്തുക്കള്‍ കലാകാരന്‍മാര്‍ തുടങ്ങി നിരവധി പേര്‍ സാക്ഷ്യം വഹിച്ചു. യുകെ മലയാളികളുടെ ആവേശമായ യുക്മ ദേശിയ കലാമേളവേദി അനുഗ്രഹീതമാകി മാറ്റാന്‍ യുകെ മലയാളികളുടെ വിവിധ പ്രതിനിധികള്‍ അക്ഷരാര്‍ഥത്തില്‍ വേദിയെ ആവേശത്തില്‍ എത്തിച്ചു കൈയടികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ മുഴുവന്‍ നാഷണല്‍ റീജണല്‍ കമ്മിറ്റി അംഗങ്ങള്‍ യുക്മ സംഘടന പ്രതിനിധികള്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍ തുടങ്ങിയവരെ വേദിയിലേക്കു നാഷണല്‍ പിആര്‍ഒ അനീഷ് ജോണ്‍ ആനയിച്ചു. മണ്‍മറഞ്ഞ യുക്മ കുടുംബാംഗങ്ങളെ ഓര്‍ത്തു അനുശോചനം രേഖപ്പെടുത്തിയാണു യോഗം ആരംഭിച്ചത്. കെറ്ററിംഗില്‍ നിന്നുള്ള ഐറിസ് തോമസ് പ്രാര്‍ഥനാഗാനം ആലപിച്ചു. നാഷണല്‍ സെക്രട്ടറി സജിഷ് ടോം സ്വാഗതം ആശംസിച്ചു. ദേശീയ കലാമേള 2015 സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു ഭദ്രദീപം തെളിച്ച് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കലാമേളയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തന നിരതനായി സഹായിച്ച സുരേഷ് കുമാറിനെയും ഈസ്റ് അംഗ്ളിയയുടെ നിയുക്ത പ്രസിഡന്റ് രഞ്ജിത് കുമാറിനെയും വേദിയിലേക്ക് ക്ഷണിച്ചു. സമ്മേളനത്തില്‍ വിവിധ ഭാരവാഹികള്‍ പങ്കെടുത്തു. അഡ്വ. ഫ്രാന്‍സിസ് മാത്യു, മാമ്മന്‍ ഫിലിപ്പ്, സജീഷ് ടോം, ഷാജി തോമസ്, ബീന സെന്‍സ്, ബിജു തോമസ്, ആന്‍സി ജോയ്, ഏബ്രഹാം ജോര്‍ജ്, തോമസ് മാറാട്ടുകളം, അനീഷ് ജോണ്‍, ടിറ്റോ തോമസ്, വര്‍ഗീസ് ജോണ്‍, ദിലീപ് മാത്യു, സിബി ജോസഫ്, സോജന്‍ ജോസഫ്, കെ.പി. വിജി, ബിന്‍സു ജോണ്‍, സുജു ജോസഫ്, ജയകുമാര്‍ നായര്‍, സിജു ജോസഫ്, നഴ്സസ് ഫോറം പ്രസിഡന്റ് ഏബ്രാഹം ജോസ്, സാംസ്കാരിക വേദി ഭാരവാഹികളായ തമ്പി ജോസ്, ഹരീഷ് പാലാ, ജോയ് അഗസ്തി എന്നിവര്‍ പങ്കെടുത്തു.

ചടങ്ങുകള്‍ക്കുശേഷം സ്നേഹ സജി, റിയ സജിലാല്‍, ആന്‍മേരി ജോജോ എന്നിവര്‍ പ്രധാന വേദിയില്‍ വേദിയില്‍ രംഗപൂജ അര്‍പ്പിച്ചു. തുടര്‍ന്നു നാലു വേദികളിലായി വിവിധ മത്സര ഇനങ്ങള്‍ അരങ്ങേറി.

സൌത്ത് വെസ്റ് റീജണിലെ ജിഎംഎ (ഗ്ളൌസ്റര്‍ 80 പോയിന്റ് നേടി ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി സ്വന്തമാക്കി. ഈസ്റ് അംഗ്ളിയ റീജണിലെ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍ 50 പോയിന്റ് നേടി രണ്ടാമതെത്തി. 48 പോയിന്റ് നേടി മിഡ്ലാന്‍ഡ്സ് റീജണിലെ ലെസ്റര്‍ കേരള കമ്യൂണിറ്റി മുന്നാം സ്ഥാനം നേടി.

ഉച്ചകഴിഞ്ഞ് വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനം വിതരണം ചെയ്തു. വിക്ടര്‍ ജോര്‍ജിന്റെ സഹോദരന്‍ വിന്‍സെന്റ് ജോര്‍ജ് ചടങ്ങില്‍ പങ്കെടുത്തു. യോവില്‍നിന്നുള്ള മുന്ന എന്ന് വിളിക്കുന്ന പി.എം. തോംസണ്‍ ആണ് സമ്മാനം നേടിയത്. കലാമേളയുടെ ഭാഗമായി സാംസ്കാരിക വേദിയുടെ സാംസ്കാരിക സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത സിനിമാ താരം വിനീത് സ്റാര്‍ സിംഗര്‍ സീസണ്‍ 2 ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് സമ്മാന വിതരണവും സാംസ്കാരിക സമ്മേളനവും നടന്നു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.